എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദു യുവാവിന്റെ ചികിത്സയ്ക്കായി മുഹറം ആഘോഷം ഉപേക്ഷിച്ച് മുസ്‌ലിം യുവാക്കള്‍
എഡിറ്റര്‍
Saturday 7th October 2017 9:07am

കൊല്‍ക്കത്ത: രാജ്യത്തിന്റെ മതേതരത്വം ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന ഈ കാലത്തും ബംഗാളില്‍ നിന്നും മതസൗഹാര്‍ദത്തിന്റെ പുത്തന്‍ മാതൃക വാര്‍ത്തയാവുകയാണ്. ഹിന്ദു യുവാവിന്റെ ചികിത്സയ്ക്കായി മുഹറം ആഘോഷം വേണ്ടെന്നു വച്ചിരിക്കുകയാണ് മുസ്‌ലിം യുവാക്കള്‍.

അബിര്‍ ഭൂനിയ എന്ന ഹിന്ദു യുവാവിന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായാണ് മുസ്‌ലിം യുവാക്കള്‍ ആഘോഷം വേണ്ടെന്നു വച്ചത്. ഹോഡ്കിന്‍സ് ലിംഫോമ എന്ന രോഗ പ്രതിരോധ സംവിധാനത്തിനാണ് ക്യന്‍സര്‍ ബാധിച്ചിരിക്കുന്നത്.


Also Read:  ‘അദ്ദേഹത്തിന് സഹായം ആവശ്യമാണ്’; നരേന്ദ്രമോദിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി 40 കാരി ജന്ദര്‍ മന്ദറില്‍ കുത്തിയിരിപ്പ് സമരത്തില്‍


ഖരഗ്പൂരിലെ പുരാതന്‍ ബസാറിലെ യുവാക്കളായി അബിറിന്റെ ചികിത്സയ്ക്കായി ആഘോഷം വേണ്ടെന്നു വയ്ക്കുകയും ആ പണം നല്‍കിയതും. മുഹറം ആഘോഷിക്കുന്ന സാജ് സംഘ എന്ന ക്ലബ്ബിലെ യുവാക്കളാണ് പിരിച്ചെടുത്ത 50000 രൂപ യുവാവിന് നല്‍കിയത്. തുടര്‍ന്നും സഹായം നല്‍കുമെന്നും അവര്‍ പറയുന്നു.

Advertisement