എഡിറ്റര്‍
എഡിറ്റര്‍
വിവാഹപ്രായം: സര്‍ക്കാര്‍ ഉത്തരവ് സമുദായത്തെ കരിവാരിത്തേക്കുന്നതെന്ന് എം.എസ്.എഫ്
എഡിറ്റര്‍
Sunday 23rd June 2013 9:16pm

msf

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം രജിസ്റ്റര്‍ ചെയ്യുന്നതിന് പതിനാറ് വയസാക്കി കുറച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവ് സമുദായത്തെ കരിവാരിത്തേക്കുന്നതാണെന്ന് മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ്. മറ്റ് സമുദായങ്ങളിലും നിയമവിരുദ്ധമായ ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നിരിക്കെ മുസ്ലിം സമുദായത്തിന് മാത്രമായി ഒരുത്തരവിറക്കുന്നതിലൂടെ മുസ്ലിം സമുദായത്തെ അപഹസിക്കുകയാണ് ചെയ്യുന്നതെന്ന് എം.എസ്.എഫ് കുറ്റപ്പെടുത്തി.
Ads By Google

വിവാഹപ്രായം സംബന്ധിച്ച വിവാദ ഉത്തരവിനും മഫ്ത വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇറക്കിയ വിവാദ സര്‍ക്കുലറിന് പിന്നില്‍ മറ്റ് താത്പര്യങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് എം.എസ്.എഫ് നേതാവ് ടി.പി അഷ്‌റഫലി ആവശ്യപ്പെട്ടു. വകുപ്പ് കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാഹപ്രായം സംബന്ധിച്ച ഉത്തരവിലൂടെ വിദ്യഭ്യാസരംഗത്തുണ്ടാക്കിയ മുസ്ലിം സമുദായത്തിന്റെ മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുമെന്ന് എം.എസ്.എഫ് വ്യക്തമാക്കി. നേരത്തെ വിവാഹം കഴിച്ചുപോയവര്‍ക്ക് രജിസ്‌ട്രേഷന് സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന് നിശ്ചിത സമയപരിധി വെക്കാമായിരിന്നു. വിവാദ ഉത്തരവ് പ്രകാരം എല്ലാ കാലത്തേക്കും പതിനാറ് വയസ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും നേതാക്കക്കള്‍ പറഞ്ഞു.

മുസ്ലിം ലീഗിലെ എം.കെ മുനീര്‍ കൈകാര്യം ചെയ്യുന്ന സാമൂഹിക ക്ഷേമ തദ്ദേശഭരണവകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരെ പുരോഗമന മുസ്ലീം സംഘടനകള്‍ എന്നവകാശപ്പെടുന്നവരാരും ഇത്തരത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറാകാത്ത സമയത്താണ് ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത് ശ്രദ്ദേയമാണ്.

Advertisement