എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം വിവാഹനിയമം: വിവാദ സര്‍ക്കുലറിലുള്ളത് ജമൈക്കന്‍ നിയമം
എഡിറ്റര്‍
Wednesday 26th June 2013 11:21am

muslim-marriage

തിരുവനന്തപുരം: കേരളത്തില്‍ വിവാദമായ മുസ്‌ലീം വിവാഹ നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ നിയമസെക്രട്ടറിയെ മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തി. നിയമസെക്രട്ടറി ആര്‍.ആര്‍ പ്രേം ദാസിനോടാണ് വിശദീകരണം തേടിയത്.

1957 മുസ്‌ലീം വിവാഹ നിയമമെന്ന പേരിലാണ് സര്‍ക്കുലര്‍ പുറത്ത് വിട്ടത്. എന്നാല്‍ 1957 ഇങ്ങനെയൊരു നിയമം വന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ജമൈക്കയിലെ നിയമമാണ് പുതിയ സര്‍ക്കുലറില്‍ ഉദ്ധരിച്ചിരിക്കുന്നത്.

Ads By Google

നിയമ തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് സര്‍ക്കുലറില്‍ ഉചിതമായ തീരുമാനമെടുക്കും. അതേസമയം, നിയമത്തെ സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

മുസ്‌ലീം കുട്ടികളുടെ വിവാഹ പ്രായം 16 ആക്കുന്ന സര്‍ക്കുലറാണ് വിവാദത്തിലായത്.  2006 ലെ ശൈശവ വിവാഹ നിരോധന നിയമം  മറിടക്കുന്ന സര്‍ക്കുലര്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസാണ് പുറത്തിറക്കിയത്.

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18  ഉം ആണ്‍കുട്ടികളുടേത് 21 ഉം വയസ്സാക്കിയുളള നിയമം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഇറങ്ങിയത്. പതിനെട്ട് തികയാത്ത കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിവാഹത്തിന് രജിസ്‌ട്രേഷന്‍ നല്‍കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

2013 ജൂണ്‍ നാലിന് തദ്ദേശ വകുപ്പ് നല്‍കിയ ഉത്തരവ് രാജ്യത്തെ നിയമങ്ങളെ പരസ്യമായി ലംഘിച്ചുകൊണ്ടുള്ളതാണ്. 2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ്സ് തികയാത്ത പുരുഷനും 16 വയസ്സ് തികയാത്ത സ്ത്രീയും വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

16 വയസുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമസാധുത നല്‍കുന്ന സര്‍ക്കുലറിനെതിരേ വിവിധ സംഘടകനളില്‍നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. മുസ്ലിം വനിതാ സംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും അടക്കമുള്ളവര്‍ ഇതിനെതിരേ വന്നിരുന്നു.

Advertisement