എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് ഇരുപതുകാരനായ മുസ്‌ലിം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു
എഡിറ്റര്‍
Saturday 8th April 2017 1:21pm

 

ഗുംലാ: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു എന്നാരോപിച്ച് ഇരുപതുകാരനായ മുസ്ലിം യുവാവിനെ അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ഗുംലാ ജില്ലയിലാണ് യുവാവിനെ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു എന്ന് ആരോപിച്ചു മരത്തില്‍ കെട്ടി അടിച്ചു കൊന്നത്.


Also read ‘അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ കൂടുല്‍ ഒന്നും പറയുന്നില്ല’; ഐസ്‌ക്രീം കേസില്‍ വി.എസിന്റെ പരാമര്‍ശം 


മുഹമ്മദ് ഷാലിക്കെന്ന ഇരുപതുകാരനാണ് ഗ്രാമീണരുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടി വിളിച്ചതിനനുസരിച്ച് ഗ്രാമത്തിലേക്ക് കാണാന്‍ എത്തിയ യുവാവാണ് നാട്ടുകാരുടെ ക്രൂരതക്കിരയാകുന്നത്.


Dont miss ഷാജഹാനും ഷാജിര്‍ ഖാനും മിനിയും ജയിലായി; ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച താന്‍ അതിനാല്‍ പിന്‍വാങ്ങുന്നെന്നും ജോയ് മാത്യു 


വീടിനടുത്ത് സ്‌കൂട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പരുക്കുകളോടെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ഷാലിക്കിന് പല തവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താക്കീത് നല്‍കിയിരുന്നതായ് പൊലീസ് പറഞ്ഞു. എന്നാല്‍ വീട്ടുകാരുടെ താക്കീത് മറികടന്ന് ഇവര്‍ പ്രണയബന്ധം തുടരുകയായിരുന്നു.

പരുക്കുകളോടെ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. യുവാവിന്റെ മരണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുമോയെന്ന് ഭയന്നിരുന്നെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisement