എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും സദാചാര ഗുണ്ടായിസം: അന്യമതത്തില്‍പ്പെട്ട് യുവതിക്കൊപ്പം കണ്ടെന്നാരോപിച്ച് റാഞ്ചിയില്‍ മുസ്‌ലിം യുവാവിന് മര്‍ദ്ദനം
എഡിറ്റര്‍
Wednesday 2nd August 2017 12:55pm

റാഞ്ചി: അന്യമതത്തില്‍പ്പെട്ട് യുവതിക്കൊപ്പം കണ്ടെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായ് മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നു. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.

ബൊക്കാറൊയിലെ കത്താര പ്രയാഗ സെന്ററിലെ ജീവനക്കാരനായ മുഹമ്മദ് ഷക്കീര്‍ എന്ന ചെറുപ്പക്കാരനാണ് മര്‍ദ്ദനമേറ്റത്. ഓഫീസിനകത്ത് അന്യമതസ്ഥരായ സ്ത്രീകളുമായ് ഇരിക്കുന്നത് കണ്ടു എന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ സംഘടിച്ചെത്തുകയും ഷക്കീറിനെ ആക്രമിക്കുകയുമായിരുന്നു. ഒരുപാട് പേര്‍ നോക്കിനില്‍ക്കെ വസ്ത്രം വലിച്ചുകീറി അതിക്രൂരമായ് മര്‍ദ്ദിച്ചു.


Also Read:  പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍ 


വിവരം കേട്ടറിഞ്ഞെത്തിയ പോലീസാണ് ഷക്കീറിനെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷക്കീറിന്റെ ആന്തരാവയവങ്ങള്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനു യാദവ് എന്നയാളെ അറസ്റ്റും ചെയ്തു. വീഡിയോ വൈറലായ അവസരത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.

Advertisement