അയോധ്യാവിധി സ്വീകരിച്ചത് നിയമം മാനിക്കേണ്ടതുകൊണ്ട് മാത്രം; വിധി നിരാശപ്പെടുത്തിയെന്ന് മുസ്‌ലിം ലീഗ്
Kerala
അയോധ്യാവിധി സ്വീകരിച്ചത് നിയമം മാനിക്കേണ്ടതുകൊണ്ട് മാത്രം; വിധി നിരാശപ്പെടുത്തിയെന്ന് മുസ്‌ലിം ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 3:01 pm

പാണക്കാട്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്‌ലിം ലീഗ് ദേശീയ നേതൃയോഗം. വിധിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തെനിയമം ബഹുമാനിക്കണമെന്നുള്ളതുകൊണ്ട് മാത്രം സ്വീകരിക്കുകയാണ്. രാജ്യത്തെ എല്ലാ മുസ്‌ലിം വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വസതിയിലാണ് യോഗം. ബാബരി കേസിലെ വിധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചന നടത്താനാണ് ലീഗ് തീരുമാനം. യൂത്ത് ലീഗ്, എം.എസ്.എഫ് തുടങ്ങിയ പോഷക സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ