എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം ലീഗ് യു.ഡി.എഫ് വിടുന്നു; തീരുമാനം ജുലൈ 4ന്
എഡിറ്റര്‍
Sunday 30th June 2013 10:10am

e.t-muhammed-basheer

പാണക്കാട്‌: ##യു.ഡി.എഫില്‍ തുടരുന്ന കാര്യം ##മുസ്‌ലീം ലീഗ് ആലോചിക്കുന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ലീഗ് ജുലൈ 4ന് അടിയന്തര യോഗം ചേരും. ലീഗിന്റെ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

യു.ഡി.എഫ് ഒരു പൊതു സംവിധാനമാണ്. യു.ഡി.എഫ് നിലനിന്ന് പോകേണ്ടത് ലീഗിന്റെ മാത്രം ഉത്തരവാദിത്തമല്ല. കോണ്‍ഗ്രസിന്റെ കാര്യം കോണ്‍ഗ്രസിന് തീരുമാനിക്കാം. ലീഗിന്റെ കാര്യം ലീഗ് തീരുമാനിക്കുമെന്നും ലീഗ് നേതാവ് ##ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Ads By Google

യു.ഡി.എഫും ലീഗും തമ്മില്‍ പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. അത് നിലനിന്ന് പോകണോ എന്നത് എല്ലാവരും ചിന്തിക്കേണ്ട കാര്യമാണ്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ലീഗിന്റെ തീരുമാനം.

മുസ്‌ലിം ലീഗ് ബാധ്യതയാകുമെന്ന് പഴയ നേതാക്കള്‍ പറഞ്ഞത് സത്യമായെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞിരുന്നു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് ഗോവിന്ദന്‍ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ലീഗ് ബാധ്യതയാകുമെന്ന് പണ്ട് സി.കെ.ജി പറഞ്ഞത് സത്യമായി. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. ഇത്തരക്കാരുടെ അനാവശ്യമായ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന് ബാധ്യതയാകുമെന്നും സി.കെ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതെല്ലാം സത്യമായെന്നും രണ്ടോ മൂന്നോ സീറ്റ് നല്‍കിയാല്‍ ഇക്കൂട്ടര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

Advertisement