കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം ദല്‍ഹിയിലേക്ക്; അമിത് ഷായെ
കാണാന്‍ അനുമതി തേടിയെന്ന് കുഞ്ഞാലികുട്ടി
kERALA NEWS
കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം ദല്‍ഹിയിലേക്ക്; അമിത് ഷായെ കാണാന്‍ അനുമതി തേടിയെന്ന് കുഞ്ഞാലികുട്ടി
ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2020, 11:39 am

തിരുവനന്തപുരം: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക് പുറപ്പെടും. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ അനുമതി തേടിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദല്‍ഹി കലാപത്തില്‍ കോണ്‍ഗ്രസിനെയും അരവിന്ദ് കെജ് രിവാളിനെയും വിമര്‍ശിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി സംഘര്‍ഷത്തില്‍ 18 പേര്‍ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമത്തില്‍ 56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപേര്‍ക്ക് പരിക്കുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. അതേ സമയം ദല്‍ഹി കലാപത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മൂന്നാം ദിവസവും സംഘര്‍ഷം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.