മുസ്‌ലിം ലീഗ് നേതാവിന്റെ വര്‍ക്കലയിലെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു; പെട്രോള്‍ ബോംബ് ആക്രമണവും
Kerala News
മുസ്‌ലിം ലീഗ് നേതാവിന്റെ വര്‍ക്കലയിലെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു; പെട്രോള്‍ ബോംബ് ആക്രമണവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 12:50 pm

തിരുവനന്തപുരം: വര്‍ക്കലയില്‍ മുസ്‌ലിം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് നേരെ ആക്രമണം. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ.ദാവൂദിന്റ റിസോര്‍ട്ടാണ് ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ക്കുകയും പെട്രോള്‍ ബോബ് എറിയുകയും ചെയ്തത്.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കടല്‍തീരത്തിന് അടുത്തുള്ള റിസോര്‍ട്ടില്‍ രാത്രി പന്ത്രണ്ട് മണിയോടെ ഒരു കൂട്ടം ആളുകള്‍ എത്തുകയും പെട്രോള്‍ ബോംബെറിഞ്ഞും വാതിലുകള്‍ ചവിട്ടിപ്പൊളിച്ചും അകത്തുകടക്കുകയും ചെയ്യുകയായിരുന്നു.

അകത്ത് എത്തിയ സംഘം ജനല്‍ ഗ്ലാസുകള്‍ തല്ലി തകര്‍ക്കുകയും റിസോര്‍ട്ടിന്റ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റ ചില്ലുകള്‍ തല്ലി തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഇവര്‍ മുറിയിലേക്ക് കയറിയെന്നും പൊലീസിനെ വിളിക്കുന്നത് കണ്ടതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടെന്നുമാണ് ദാവൂദ് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Muslim League leader’s resort in Varkala beaten up; And petrol bombing