എഡിറ്റര്‍
എഡിറ്റര്‍
ഇ.അഹമ്മദ് എം.പി പാര്‍ലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണു: നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 31st January 2017 12:24pm

e-ahamed

ന്യൂദല്‍ഹി: മുസ്‌ലീം ലീഗ് നേതാവും എം.പിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

പാര്‍മെന്റിന്റെ നാലാം നമ്പര്‍ ഗേറ്റിനു മുമ്പിലെത്തിയ അദ്ദേഹത്തിന് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റിലെ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തുകയും ഉടന്‍ അദ്ദേഹത്തെ ആര്‍.എം.എല്‍ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.

അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അദ്ദേഹത്തിനെ വെന്റിലേറ്ററിലേക്കു മാറ്റിയിരിക്കുകയാണ്.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ ഇ. അഹമ്മദിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


 

Advertisement