എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭയിലെ രണ്ടാം സ്ഥാനം ലീഗിന് തന്നെ: കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Monday 3rd June 2013 2:28pm

kunjalikkutty2

തിരുവനന്തപുരം: മുസ്‌ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യാവസായിക മന്ത്രി കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രി സ്ഥാനവുമായി ബ്ന്ധപ്പെട്ട് യു.ഡി.എഫില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലീം ലീഗിന് മന്ത്രിസഭയില്‍ രണ്ടാം സ്ഥാനമുണ്ട്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അടുത്തിടെയുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ യു.ഡി.എഫിന് ഗുണം ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലീം ലീഗ് ദിനപത്രമായ ചന്ദ്രികയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വന്ന ലേഖനം ലീഗിന്റെ അറിവോടെയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ads By Google

ലീഗുകാര്‍ അത്തരത്തില്‍ ലേഖനം എഴുതില്ലെന്ന് തനിക്ക് ഉറപ്പാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോള്‍ഗാട്ടി പദ്ധതിയുമായി യൂസുഫലി മുന്നോട്ട് പോകണമെന്നാണ് തന്റെ ആഗ്രഹം. വികസനകാര്യത്തില്‍ രാഷ്ട്രീയ സമവായം വേണം. ലുലു മാളിന്റെ വിഷയത്തില്‍ രാഷ്ട്രീയ സമവായം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement