എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിന് തൊണ്ണൂറിന്റെ അത്തുംപിത്തും: മുസ്‌ലീം ലീഗ്
എഡിറ്റര്‍
Wednesday 26th June 2013 11:45am

majeed

തിരുവനന്തപുരം: വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി അബ്ബാസ് സേഠിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്
പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന് രാഷ്ട്രീയ വിഷാദ രോഗമാണെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി  കെ.പി.എ മജീദ്.
Ads By Google

തൊണ്ണൂറിന്റെ അത്തുംപിത്തുമാണ് വി.എസിനെന്നും സേഠിന്റേത് സ്വാഭാവിക മരണം മാത്രമായിരുന്നെന്നും മജീദ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മരണം കുത്തിപ്പൊക്കി വിവാദമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

സേഠിന്റെ കുടുംബവുമായി ആലോചിച്ച് ബാക്കി നിയമനടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ അബ്ബാസ് സേഠിന്റെ മരണവും അന്വേഷിക്കണമെന്ന് ഇന്ന് രാവിലെയാണ് വി.എസ് ആവശ്യപ്പെട്ടത്.

ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഇയാള്‍ മരണപ്പടുന്നത്. ഇയാളുടെ മരണവും കേസുമായി ബന്ധമുണ്ട്. ഇത് അന്വേഷിക്കേണ്ടതാണെന്നും വി.എസ് പറഞ്ഞിരുന്നു.

അതേസമയം വി.എസ്സിന്റെ മാനസികനില തകരാറിലായെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഇതേ കുറിച്ചുള്ള പ്രതികരണം. വി.എസ്സിന്റെ ആരോപണത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. അദ്ദേഹത്തിന്റെ മാനസികനില തെറ്റിലായി. ഇതേകുറിച്ചാണ് അന്വേഷണം  നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement