എഡിറ്റര്‍
എഡിറ്റര്‍
രാംലീല പുനരാവിഷ്‌കരിക്കാന്‍ അയോധ്യയിലെത്തുന്നത് ഇന്തോനേഷ്യയില്‍ നിന്നുള്ള മുസ്‌ലീം കലാകാരന്‍മാര്‍
എഡിറ്റര്‍
Friday 8th September 2017 4:22pm

ലഖ്‌നൗ: രാമായണത്തിന് മതപരവും ഭാഷാപരവുമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അതിര്‍ത്തി ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് ഇന്തോനേഷ്യയിലെ മുസ്‌ലീം കലാകാരന്‍മാര്‍. അയോധ്യയിലേയും ലഖ്‌നൗവിലേയും കാണികള്‍ക്ക് മുന്‍പില്‍ രാമലീല പുനരാവിഷ്‌ക്കരിക്കുകയാണ് ഇവര്‍.

‘ഇന്തോനേഷ്യയിലെ രാംലീല സമിതിയാണ് സെപ്റ്റംബര്‍ 13 മുതല്‍ സെപ്റ്റംബര്‍ 15 വരെ അയോധ്യയിലും ലക്‌നൗവിലുമായി രാമായണത്തിന്റെ ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതെന്ന് യു.പി മതസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.

ഇന്ത്യയിലെത്തുന്ന എല്ലാ കലാകാരന്‍മാരും മുസ്‌ലീം മതവിശ്വാസികളാണ്. എന്നാല്‍ അവര്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നില്ല. അക്രമങ്ങളില്‍ വിശ്വസിക്കുന്നുമില്ല. ആദ്യമായാണ് സംസ്ഥാനത്ത് രാംലീല പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലഖ്‌നൗവില്‍ സെപ്റ്റംബര്‍ 13 നും അയോധ്യയില്‍ സെപ്റ്റംബര്‍ 15 നുമാണ് പരിപാടി സംഘടിപ്പിക്കുക.


Dont Miss കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍


ഇന്തോനേഷ്യയെന്ന് പറയുന്നത് മുസ്‌ലീം പ്രാതിനിധ്യമുള്ള രാജ്യമാണ്. എന്നാല്‍ രാംലീല പുനരാവിഷ്‌കരിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. അയോധ്യയിലെ അവാദ് യൂണിവേഴ്‌സിറ്റിയിലെ സ്വാമി വിവേകാനന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും പരിപാടി നടത്തുകയെന്നും മന്ത്രി പറഞ്ഞു.

ഇതില്‍നിന്ന് അനേകം പാഠങ്ങള്‍ നമുക്ക് മനസിലാക്കാനാകുമെന്നും രാംലീലയ്ക്ക് ഇന്തോനേഷ്യന്‍ സംസ്‌ക്കാരവുമായി അടുത്ത ബന്ധമുണ്ടെന്നും അവാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ മനോജ് ദീക്ഷിത് പറഞ്ഞു.

ഇന്തോനേഷ്യയില്‍ നിന്നും എത്തുന്ന കലാകാരന്‍മാരില്‍ അധികവും മുസ്‌ലീം വിഭാഗക്കാരാണ്. എന്നാല്‍ അവരുടെ സംസ്‌ക്കാരത്തെ അവര്‍ സ്‌നേഹിക്കുന്നു. രാംലീല എന്ന ഫോക്ക് ഡ്രാമയ്ക്ക് നൂറോളം വൈവിധ്യങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറയുന്നു.

Advertisement