Administrator
Administrator
മുസഫലിന് തീവ്രവാദ ബന്ധമില്ലെന്ന് അന്വേഷണ സംഘം
Administrator
Tuesday 12th July 2011 10:07am

musafalകോഴിക്കോട്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പിടിയിലായ കാസര്‍ക്കോഡ് ചെമ്പിരിക്ക മുസഫല്‍ എന്ന തസ്‌ലിമിന് തീവ്രവാദ ബന്ധമില്ലെന്ന് അന്വേണ സംഘം. മുസഫലിനെ ചോദ്യം ചെയ്ത ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുസഫലിനെ അവസാനവട്ട ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഐ.എസ്.ഐ.ടി എസ്.പി. എ.വി ജോര്‍ജ്ജ്, ഡി.വൈ.എസ്.പി ഷൗക്കത്തലി എന്നിവര്‍ തിരൂരിലെത്തിയിരുന്നു. ജുലൈ രണ്ടിനാണ് ഒമാനില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നതിനിടെ മുസഫല്‍ ഇന്റര്‍ പോളിന്റെ പിടിയിലാകുന്നത്.

എന്നാല്‍ വ്യാജ പാസ്‌പോര്‍ട്ട് കേസിലാണ് പിടിയിലായതെങ്കിലും മുസഫല്‍ തടിയന്റവിട നസീറുമായി ബന്ധമുള്ളയാളാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. മാധ്യമങ്ങളില്‍ പോലീസിനെ ഉദ്ധരിച്ച് വ്യാപകമായി ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ദുബായിലെ പെണ്‍വാണിഭ സംഘം തന്നെ ബലിയാടാക്കിയതാണെന്ന് വീട്ടില്‍ തെളിവെടുപ്പിന് കൊണ്ട് വന്നപ്പോള്‍ മുസഫല്‍ മാധ്യമ പ്രവര്‍ത്തകരോടും കൂടിനിന്ന നാട്ടുകാരോടുമായി വിളിച്ചുപറഞ്ഞിരുന്നു.

Advertisement