എഡിറ്റര്‍
എഡിറ്റര്‍
ചികിത്സകിട്ടാതെ മുരുകന്റെ മരണം: ആശുപത്രിയില്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന്റെ മൊഴി
എഡിറ്റര്‍
Friday 18th August 2017 3:50pm

തിരുവന്തപുരം: മെഡിക്കല്‍ കോളെജില്‍ മുരുകനെ കൊണ്ട് വന്നപ്പോള്‍ വെന്റിലേറ്റര്‍ ഉണ്ടായിരുന്നെന്ന് തിരുവന്തപുരം മെഡിക്കല്‍ കോളെജ് സൂപ്രണ്ട്. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഏഴാം തിയ്യതിയായിരുന്ന റോഡപകടത്തില്‍പ്പെട്ട തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍, ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് മരണപ്പെട്ടത്. കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞ് പല സ്വകാര്യ ആശുപത്രിയിലും അപകടത്തില്‍ പെട്ട മുരുകന് ചികിത്സ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് മുരുകനെ തിരുവന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവിടെ വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് മുരുകനെ തിരിച്ചയക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ 34 വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നെന്നും ഇതില്‍ 15 എണ്ണം ലഭ്യമായിരുന്നെന്നുമാണ് സൂപ്രണ്ടിന്റെ മൊഴി. ബാക്കിയുള്ള 19 എണ്ണം പ്രവര്‍ത്തനരഹിതമായിരുന്നെന്നും മൊഴിയിലുണ്ട് ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് മൊഴിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

അപകടത്തില്‍ പെട്ട മുരുകനെ ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ കൊല്ലത്തെയും തിരുവനന്തപുരത്തെയും പല സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ അവിടെ വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് അവിടെ നിന്നും തിരിച്ചയച്ചു.


Also Readപി.വി അന്‍വര്‍ എം.എല്‍.എ യുടെ പാര്‍ക്കിനെതിരെ പരാതി ഉന്നയിച്ച പൊതുപ്രവര്‍ത്തകന് വധഭീഷണി


തുടര്‍ന്ന് മുരുകനെ കൊല്ലത്തെക്ക് തിരിച്ചു കൊണ്ട് വന്നെങ്കിലും ആംബുലന്‍സില്‍ വെച്ച് മരണപെടുകയായിരുന്നു. അപ്പോഴെക്ക് അപകടം നടന്ന് ഏഴുമണിക്കൂര്‍ കഴിഞ്ഞിരുന്നു. ട്രോമ കെയര്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിക്കുകയായിരുന്നെന്ന് സംഘടനയുടെ പ്രവര്‍ത്തകനായ ജോര്‍ജ് സേവ്യര്‍ പറഞ്ഞിരുന്നു

ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയെ തുടര്‍ന്ന് മുരുകന്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മുരുകന്റെ കുടുംബത്തിനോട് മാപ്പപേഷിച്ചിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Advertisement