എഡിറ്റര്‍
എഡിറ്റര്‍
മോണോ റെയില്‍: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് മുരളീധരന്‍
എഡിറ്റര്‍
Saturday 6th October 2012 11:30am

തിരുവനന്തപുരം: വികസന പദ്ധതിയില്‍ തിരുവനന്തപുരം നഗരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന്‌ കെ.മുരളീധരന്‍ എം.എല്‍.എ. തലസ്ഥാന നഗരത്തിലെ വികസന പദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Ads By Google

മോണോറെയില്‍ പദ്ധതിയില്‍ തിരുവനന്തപുരത്തിന് മുന്‍ഗണന നല്‍കണം. മോണോ റെയില്‍ പദ്ധതി അട്ടിമറിക്കാനാണ് ശ്രമം. പദ്ധതിയെക്കുറിച്ച് വ്യക്തതയുണ്ടായില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും.

ഭരണകക്ഷി എം.എല്‍.എ എന്നത് നിരാഹാരത്തിന് തടസമല്ല. ആവശ്യം നടപ്പിലാക്കാന്‍ ആര്‍ക്കും സമരമുറ സ്വീകരിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ കൊട്ടിഘോഷിച്ച എമേര്‍ജിങ് കേരളയ്ക്ക് ഇപ്പോള്‍ അനക്കമില്ല. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അവതാളത്തിലാണ്. അതുപോലെ കെ.പി.സി.സി പുന: സംഘടനയും അവതാളത്തിലാണ്. കെ.പി.സി.സി യോഗം ചേരുകയോ കാര്യങ്ങള്‍ തീരുമാനിക്കുകയോ ചെയ്യുന്നില്ല.

എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയക്കുകയാണ്. എല്ലാവരും കൂടിയിരുന്ന് യോഗം ചേരുമ്പോള്‍ കത്തയയ്‌ക്കേണ്ട ആവശ്യമില്ലല്ലോ ചര്‍ച്ച ചെയ്താല്‍ പോരെ, അതാവുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നതെന്ന് നമുക്ക് അറിയുകയും ചെയ്യാമല്ലോയെന്നും മുരളീധരന്‍ ചോദിക്കുന്നു.

കേരളം ഭരിക്കുന്നത് ലീഗ് ആണെന്ന ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ യു.ഡി.എഫ് ഇല്ലാതെ ലീഗിനും ലീഗില്ലാതെ യു.ഡി.എഫിനും ഭരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

Advertisement