എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ ഉപമുഖ്യമന്ത്രി പദമോ നല്‍കി പ്രശ്‌നം പരിഹരിക്കണം: കെ. മുരളീധരന്‍
എഡിറ്റര്‍
Friday 7th June 2013 11:01am

k.muraleedharan

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനമോ, ആഭ്യന്തര വകുപ്പോ നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കെ മുരളീധരന്‍ എം.എല്‍.എ.

ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമാകാത്തത് കോണ്‍ഗ്രസിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും പ്രതിഛായയെ ബാധിച്ചെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

Ads By Google

രമേശിന് ഉപമുഖ്യ മന്ത്രിസ്ഥാനമോ, ആഭ്യന്തര വകുപ്പോ നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ ദുബായില്‍ പറഞ്ഞു.

സാമുദായിക സംഘടനകളുമായി തര്‍ക്കങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വരുന്ന ലോക്്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയായേക്കുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

വിദേശസന്ദര്‍ശനത്തിന് പോയ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇന്നലെ രാത്രി ദല്‍ഹിയില്‍ തിരിച്ചത്തെിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അടക്കമുള്ള നേതാക്കളുമായി അദ്ദേഹം വിഷയത്തില്‍ കൂടിയാലോചന നടത്തും.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തി തങ്ങളുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിയിലും മുന്നണിയിലും സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ മാത്രമാണ് ഹൈകമാന്‍ഡിന്റെ ഇപ്പോഴത്തെ ശ്രദ്ധ.

Advertisement