എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറിലെ കയ്യേറ്റം: റവന്യൂവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു
എഡിറ്റര്‍
Saturday 9th March 2013 2:59pm

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം കണ്ടെത്താന്‍ റവന്യൂവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

ദേവികുളം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൂന്നു തഹസീല്‍ദാര്‍മാരുള്‍പ്പെടെ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെയാണ് കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ചത്.

Ads By Google

റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശാനുസരണം ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനിച്ചത്.

മൂന്ന് മാസത്തിനകം ചിന്നക്കനാല്‍, കയ്യേറ്റം ഒഴിപ്പിക്കും. കയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കി.

പ്രത്യക്ഷത്തിലുള്ള കയ്യേറ്റങ്ങള്‍ നോട്ടീസ് പോലും നല്‍കാന്‍ കാത്തുനില്‍ക്കാതെ അടിയന്തരമായി ഒഴിപ്പിക്കുക, കയ്യേറ്റമെന്ന് ആരോപണവും സംശയവുമുള്ള സ്ഥലങ്ങളുടെ റവന്യൂരേഖകള്‍ പരിശോധിച്ചു കയ്യേറ്റം കണ്ടെത്തുക, ഇതിനായുള്ള കര്‍മ്മ പദ്ധതി തയാറാക്കുക എന്നിവയാണ് സംഘത്തിന്റെ പ്രധാനചുമതലകള്‍.

സര്‍ക്കാര്‍ അനുമതിയോടെ ഇത്തരം കേസുകളിലെ സ്‌റ്റേ പിന്‍വലിപ്പിക്കാനാണു റവന്യൂവകുപ്പ് ഉദേശിക്കുന്നത്. ജില്ലാ കലക്ടര്‍ നേരിട്ട് ഇത്തരം നടപടിയുമായി മുന്നോട്ട് പോകും. ദേവികുളം ആര്‍ഡിഒ കര്‍മ്മപദ്ധതിയും റിപ്പോര്‍ട്ടും ഇന്നലെ തന്നെ തയാറാക്കി മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും സമര്‍പ്പിച്ചു.

കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സര്‍വകക്ഷി സംഘം മൂന്നാര്‍ സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം കയ്യേറ്റക്കാര്‍ തിരിച്ചു വന്നു. റവന്യൂ മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ല. മൂന്നാര്‍ സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

Advertisement