എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലം മാറ്റി
എഡിറ്റര്‍
Monday 20th November 2017 8:29pm

ഇടുക്കി:  മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച റവന്യൂ സ്പെഷ്യല്‍ തഹസില്‍ദാര്‍ എം.ജെ തോമസിനെ സ്ഥലം മാറ്റി. നെടുംകണ്ടം അഡീഷണല്‍ തഹസില്‍ദാര്‍ ആയിട്ടാണ് എം.ജെ തോമസിനെ സ്ഥലം മാറ്റിയത്.

മൂന്നാറില്‍ കെട്ടിടം പണിയാനായി റവന്യൂവകുപ്പിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിന് പിന്നില്‍ എം.ജെ തോമസായിരുന്നു.  നിയമലംഘനം നടത്തിയവര്‍ക്കെതിരേ നോട്ടീസ് അയച്ച് കൊണ്ട് ശക്തമായ നടപടിയുമായി മുന്നോട്ട് പോവുന്നതിനിടെയാണ് തോമസിനെ സ്ഥലം മാറ്റിയത്.


Read more: സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റമുട്ടല്‍ കേസിലെ ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബാംഗങ്ങള്‍


എം.ജെ തോമസിന്റെ നടപടികള്‍ക്കെതിരെ മൂന്നാര്‍ സംരക്ഷണ സമിതി ചൊവ്വാഴ്ച ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. എസ്.രജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

Advertisement