Administrator
Administrator
മുന്നാര്‍ കയ്യേറ്റക്കാര്‍ ഇറങ്ങിപ്പോകണമെന്ന് മുഖ്യമന്ത്രി
Administrator
Friday 24th June 2011 1:56pm

umman-chandyതിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണും.1977ന് മുന്‍പുള്ള കയ്യേറ്റക്കാര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കും. ആദിവാസികള്‍ ഉള്‍പ്പെടെ ചെറുകിട കയ്യേറ്റക്കാരെ ഒഴിപ്പിച്ച് അവര്‍ക്ക് പകരം ഭൂമി നല്‍കും. പാവപ്പെട്ട കുടിയേറ്റക്കാരോട് ഉദാരസമീപനം സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മൂന്നാറില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കൂ. ഐകകണ്‌ഠേനയാണ് സര്‍വകക്ഷിയോഗത്തില്‍ ഈ തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisement