എഡിറ്റര്‍
എഡിറ്റര്‍
കുടുംബശ്രീയെ തുടര്‍ന്നും സഹായിക്കും; കെ.സി ജോസഫിന് മുനീറിന്റെ മറുപടി
എഡിറ്റര്‍
Sunday 14th October 2012 1:08pm

കോഴിക്കോട്: കുടുംബശ്രീയുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ആലോചിച്ചിരുന്നെന്നും കുടുംബശ്രീയെ തുടര്‍ന്നും സഹായിക്കുമെന്നും മന്ത്രി എം.കെ മുനീര്‍.

കുടുംബശ്രീ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളാണ് വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. അല്ലാതെ താന്‍  സ്വന്തമായൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.

Ads By Google

കുടുംബശ്രീ നല്ല രീതിയില്‍ നടത്തുകയെന്നത് മന്ത്രി എന്ന നിലയിലുള്ള  തന്റെ കടമയാണ്. ലീഗിനെ വിമര്‍ശിക്കുന്നവര്‍ യു.ഡി.എഫിന്റെ ചരിത്രം മനസ്സിലാക്കണമെന്നും ലീഗിനെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ യു.ഡി.എഫിന് കഴിയില്ലെന്നും മുനീര്‍ പറഞ്ഞു.

മുഖ്യമന്ത്രി തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുകമാത്രമാണ് ചെയ്തതെന്നും കുടുംബശ്രീയെ തുടര്‍ന്നും സഹായിക്കുമെന്നും അത് തന്റെ ഉത്തരവാദിത്വമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

മുനീര്‍ കുടുംബശ്രീയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന മന്ത്രി കെ.സി.ജോസഫിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് മുനീര്‍ ഇക്കാര്യം പറഞ്ഞത്.

ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട 38 ലക്ഷം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. ഇവരെല്ലാം മാര്‍ക്‌സിസ്റ്റുകാരല്ല. കുടുംബശ്രീയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയാക്കാന്‍ അനുവദിക്കില്ല.

മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായി നിലനില്‍ക്കും. ഇതു സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisement