എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ സ്വര്‍ണ്ണക്കട ഉദ്ഘാടനം ചെയ്തത് യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍; ചിത്രങ്ങള്‍ പുറത്ത്
എഡിറ്റര്‍
Wednesday 1st November 2017 4:28pm

 

കൊടുവള്ളി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള കൂടുതല്‍ യു.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എല്‍.ഡി.എഫ് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണം പുറത്ത് വന്നതിനു പിന്നാലെയാണ് ഇവരുമായി ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത വന്നത്.


Also Read: മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും കുഞ്ഞാലിമരക്കാരാകും; ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവന്‍


കോഴിക്കോട് കൊടുവള്ളിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ ഷഹബാസും കാരാട്ട് ഫൈസലും ചേര്‍ന്ന് തുടങ്ങിയ സ്വര്‍ണക്കട യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് യു.ഡി.എഫ് നേതൃത്വം ചര്‍ച്ചയാക്കിയിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് എന്നിവര്‍ അബു ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു


Dont Miss: രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗുജറാത്തില്‍ അമിത് ഷാ എത്തും; ക്യാമ്പ് ചെയ്യുന്നത് അഞ്ച് ദിവസം


ഇതിനു പിന്നാലെയാണ് മുനവറലി ശിഹാബ് തങ്ങള്‍ സ്വര്‍ണ്ണക്കട ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യ പ്രതി അബു ലൈസ് ഏഴുമാസം മുമ്പ് കൊടുവള്ളിയിലെ ഫുട്‌ബോള്‍ മേളയ്ക്ക് എത്തിയതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. കൊഫെപോസെ പ്രകാരം വാറന്റുള്ള പ്രതി നിരവധി പൊലീസുകാര്‍ പങ്കെടുത്ത മേളയില്‍ എത്തിയത് പ്രതിയെ ഒളിപ്പിക്കാന്‍ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ഒത്തുകളിച്ചെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു.

Advertisement