എഡിറ്റര്‍
എഡിറ്റര്‍
ഛത്രപതി ശിവജിയുടെ ജന്മദിനം രണ്ടുവട്ടം ആഘോഷിക്കുന്നതിന്റെ ഔചിത്യം ചോദ്യം പ്രൊഫസര്‍ക്ക് നേരെ ആക്രമണം ; ഒടുവില്‍ അറസ്റ്റും
എഡിറ്റര്‍
Monday 20th March 2017 3:09pm

മുംബൈ: ഛത്രപതി ശിവജിയുടെ ജന്മദിനം രണ്ടുവട്ടം ആഘോഷിക്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്ത മഹാരാഷ്ട്രയിലെ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍ വാഗ്മെയര്‍ എന്ന 38 കാരനാണ് അറസ്റ്റിലായത്. റായ്ഗഡ് കെ.എം.സി കോളേജിലെ ഡിപാര്‍ട്‌മെന്റ് തലവന്‍ കൂടിയാണ് ഇദ്ദേഹം.

അധ്യാപകര്‍ ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പിലായിരുന്നു ഛത്രപതി ശിവജിയുടെ ജന്മദിനം രണ്ടുവട്ടം ആഘോചിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇദ്ദേഹം ചോദിച്ചത്.


Dont Miss നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍ 


ഹിന്ദു കലണ്ടര്‍ പ്രകാരം മാര്‍ച്ച് പതിനഞ്ചിനാണ് ശിവജിയുടെ ജന്മദിനം സംസ്ഥാനത്ത് കൊണ്ടാടാറ്. എന്നാല്‍ സര്‍ക്കാര്‍ ഔൗദ്യോഗികമായി ഫെബ്രുവരി 19 നാണ് ജന്മദിനം ആചരിക്കാറ്. ലഭ്യമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതിന്റെ ഔചിത്യത്തെ കുറിച്ചായിരുന്നു പ്രൊഫസറുടെ ചോദ്യം.

കഴിഞ്ഞ ദിവസമായിരുന്നു ഇത് സംബന്ധിച്ച് സുനില്‍ വാഗ്മെയറും വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അധ്യാപകര്‍ ഉള്‍പ്പെട്ട ചില അംഗങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ സുനിലിന്റെ പരാമര്‍ശത്തില്‍ ചിലര്‍ പ്രകോപിതരാവുകയും സംഭവം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുകയും ചെയ്തു.

തുടര്‍ന്ന് അഡ്മിന്‍ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും പിറ്റേ ദിവസം രാവിലെ കോളേജിലെത്തിയ പ്രൊഫസറെ ചില വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ശിവജിയെ അപമാനിച്ച ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചിലര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്ഷന്‍ 295 എ പ്രകാരമാണ് കേസെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Advertisement