സംവരണ സീറ്റില്‍ അഡ്മിഷന്‍ എടുത്തതിന്റെ പേരില്‍ സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും അപമാനം; മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
national news
സംവരണ സീറ്റില്‍ അഡ്മിഷന്‍ എടുത്തതിന്റെ പേരില്‍ സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും അപമാനം; മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 8:08 am

മുംബൈ:  സീനിയര്‍ ഡോക്ടര്‍മാരില് നിന്നും നേരിടേണ്ടി വന്ന മാനസിക പീഡനത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ നായര്‍ ആശുപത്രിയിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

റിസര്‍വേഷന്‍ ക്വാട്ടയിലായിരുന്നു വിദ്യാര്‍ത്ഥി അഡ്മിഷന്‍ നേടിയത്. ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥി മുതിര്‍ന്ന അധ്യാപകരില്‍ നിന്നും നേരിടേണ്ടി വന്ന അപമാനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

മൂന്ന് ഡോക്ടര്‍മാരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ആന്റി റാഗിങ് ആന്റ് ഐ.ടി ആക്റ്റ് പ്രകാരവും അട്രോസിറ്റീസ് ആക്റ്റ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ടെന്ന് അഗ്രിപാട പൊലീസ് അറിയിച്ചു.