ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനിടെ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കാണികള്‍
CAA Protest
ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനിടെ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കാണികള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 11:47 pm

മുബൈ: ഇന്ത്യ- ഓസ്‌ട്രേലിയ മല്‍സരത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം കാണികള്‍.

ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം നടക്കുന്നതിനിടെയാണ് വേദിയില്‍ ഒരുകൂട്ടം കാണികള്‍ സി.എ.എക്കെതിരേയും എന്‍.ആര്‍.സിക്കെതിരേയുംഎന്‍.പി.ആറിനെതിരേയും പ്രതിഷേധിച്ചത്.

ഇവരണിഞ്ഞ ടി.ഷര്‍ട്ടില്‍ നോ എന്‍.ആര്‍.സി , നോ സി.എ.എ, നോ എന്‍.പി.ആര്‍ എന്ന് എഴുതിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയുടെ ഇന്നിംഗ്‌സ് ആരംഭിച്ചപ്പോള്‍ തങ്ങള്‍ വേദിയില്‍ നിന്ന് പോയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

പൗരത്വഭേദഗതിക്കെതി, എന്‍.അര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരെയും രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെത്തുന്നത്.

ഭരണഘടനയുടെ 131ാം അനുച്ഛേദം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.