എക്‌സ്ട്രാ ടൈമില്‍ മുംബൈ
ISL
എക്‌സ്ട്രാ ടൈമില്‍ മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th November 2020, 9:31 pm

പനജി: ഐ.എസ്.എല്ലില്‍ ആതിഥേയരായ എഫ്.സി ഗോവയ്‌ക്കെതിരെ മുംബൈ സിറ്റി എഫ്.സിയ്ക്ക് ജയം. എക്‌സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മുംബൈ വിജയം അടിച്ചെടുത്തത്.

95-ാം മിനിറ്റില്‍ ആദം ലെ ഫോണ്ട്രെയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്.

40-ാം മിനിറ്റില്‍ ഹെര്‍നന്‍ ഡാനിയല്‍ സന്റാനയെ ഫൗള്‍ ചെയ്തതിന് റെഡീം തലാങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയത് ഗോവയ്ക്ക് തിരിച്ചടിയായി. റഫറി തലാങ്ങിന് നേരിട്ട് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഇതോടെ തുടക്കത്തില്‍ പുലര്‍ത്തിയ ആധിപത്യം ഗോവയ്ക്ക് നഷ്ടമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mumbai FC vs FC Goa ISL