സാംബാ നൃത്തച്ചുവടുകള്‍ ഇനി ഐ.എസ്.എല്ലിലും; ബ്രസീലിയന്‍ സൂപ്പര്‍താരത്തെ ടീമിലെത്തിച്ച് മുംബൈ സിറ്റി
Indian Super League
സാംബാ നൃത്തച്ചുവടുകള്‍ ഇനി ഐ.എസ്.എല്ലിലും; ബ്രസീലിയന്‍ സൂപ്പര്‍താരത്തെ ടീമിലെത്തിച്ച് മുംബൈ സിറ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st January 2022, 5:47 pm

ഐ.എസ്.എല്‍ ടൂര്‍ണമെന്റ് ഒന്നാകെ കൊവിഡ് ഭീഷണിയില്‍ പെട്ടുഴലുമ്പോഴും ടീമിന്റെ ശക്തി വര്‍ധിപ്പിക്കുകയാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്.സി. ബ്രസീലിയന്‍ സൂപ്പര്‍താരമായ ഡിയാഗോ മൗറീഷ്യയെയാണ് ടീമിലെത്തിച്ചിരിക്കുന്നത്.

ലോണ്‍ അടിസ്ഥാനത്തിലാണ് ഡിയാഗോ ടീമിനൊപ്പം ചേരുന്നത്. ഐ.എസ്.എല്ലിന്റെ ഈ സീസണിന്റെ അവസാനം വരെയും താരം മുംബൈയ്‌ക്കൊപ്പം ഉണ്ടാകും.

ട്വിറ്ററിലൂടെയാണ് മുംബൈ ഇക്കാര്യം ആരാധകരുമായി പങ്കുവെക്കുന്നത്.

XtraTime VIDEO: Odisha FC sign striker Diego Maurício of Brazil!Odisha FC: All you need to know about Brazilian forward Diego Mauricio |  Goal.com

‘ഐലാന്‍ഡേഴ്‌സിലേക്ക് (മുംബൈ സിറ്റി എഫ്.സി) സ്വാഗതം. ബ്രസീലിയന്‍ ഫോര്‍വേര്‍ഡ് താരം ഈ സീസണ്‍ അവസാനിക്കുന്നതുവരെ ടീമിനൊപ്പം ചേരുകയാണ്,’ എന്നാണ് മുംബൈ സിറ്റി ട്വീറ്റ് ചെയ്യുന്നത്.

‘ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിലും നിലവിലെ ചാമ്പ്യന്‍സിനൊപ്പം ചേരുന്നതിലും ഞാന്‍ സന്തോഷവാനാണ്. കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ കളിച്ചപ്പോഴും ഇന്ത്യയില്‍ എനിക്ക് ഇനിയും പലതും നേടാനുണ്ട് എന്ന തോന്നലായിരുന്നു. മുംബൈയ്‌ക്കൊപ്പം ചേരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെ ഉയരത്തിലാണ്,’ ഡിയാഗോ പറയുന്നു.

CSA confirma contato e tenta repatriar atacante Diego Maurício, ex-Flamengo | csa | ge

നേരത്തെ ഡിയാഗോ ഒഡീഷ എഫ്.സിയുടെ താരമായിരുന്നു.

‘തുടര്‍ച്ചയായി കളികള്‍ ജയിക്കുകയും കപ്പ് നിലനിര്‍ത്തുകയും ചെയ്യുകയാണ് ക്ലബിന് വേണ്ടതെന്ന് എനിക്ക് നന്നായി അറിയാം. ഞങ്ങള്‍ എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിലും മത്സരിക്കുന്നുണ്ട്. ഇത് ഞങ്ങളെ സംബന്ധിച്ച് വലിയ പ്രചോദനമാണ്,’ ഡിയാഗോ പറയുന്നു.

നേരത്തെ ഖത്തര്‍ ടീമായ അല്‍ ഷഹാനിയയുടെ താരമായിരുന്ന ഡിയാഗോ ക്ലബ് വിട്ടതോടെ ഫ്രീ ഏജന്റായാണ് മുംബൈയിലേക്കെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight:  Mumbai City FC announce signing of Diego Mauricio on loan deal