ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളിയിലും ഹോട്ടലിലും സ്‌ഫോടനം
World News
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളിയിലും ഹോട്ടലിലും സ്‌ഫോടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 10:31 am

 

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം. ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനയ്ക്കിടയൊണ് സ്‌ഫോടനം ഉണ്ടായത്.

രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ഹോട്ടലിനും സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയ്ക്കുള്ളിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.

കൊളംബോയിലെ ഷാന്‍ഗ്രീ ലാ ഹോട്ടലിലും കിങ്‌സ്ബറി ഹോട്ടലിലും സ്‌ഫോടനമുണ്ടായതായി പൊലീസ് പറഞ്ഞു.

സ്‌ഫോടനത്തില്‍ 80 ഓളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായായി പൊലീസും ആശുപത്രി അധികൃതരും പറഞ്ഞു. അതേസമയം അപകടത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.