എഡിറ്റര്‍
എഡിറ്റര്‍
മുലായം പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ നിലനില്‍ക്കും: മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Friday 29th March 2013 12:45am

ന്യൂദല്‍ഹി: കാലാവധി പൂര്‍ത്തിയാക്കാതെ പുറത്താക്കാനാകില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി മന്‍മഹോന്‍ സിങ്. സമാജ്‌വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവ് യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് മൂന്നാം മുന്നണി രൂപീകരിക്കുന്നതിന്റെ സൂചന നല്‍കിയതിന് പിന്നാലെയാണ്് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Ads By Google

മുലായം സിങ് യാദവിന് പിന്തുണ പിന്‍വലിക്കാം. സര്‍ക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായേക്കാം. പുറത്ത് പോകുന്നവരെ തടയാന്‍ തനിക്കാവില്ല.  എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങില്ല. പ്രധാനമന്ത്രി പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പ് 2014 മധ്യത്തോടെ നടക്കാനിരിക്കേ യു.പി.എ സര്‍ക്കാറിന് പ്രബലരായ രണ്ട് സഖ്യ കക്ഷികളെയാണ് നഷ്ടമായത്. ആദ്യം തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍, ശ്രീലങ്കന്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഡി.എം.കെയും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു.

ഇതിന് പിന്നാലെയാണ് മുലായം സിങ് യാദവും പിന്തുണ പിന്‍വലിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച നിരവധി തവണ മുലായം സിങ് യു.പി.എക്കുള്ള പിന്തുണ പിന്‍വലിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

അതേസമയം, സമാജ്‌വാദി പാര്‍ട്ടി പിന്തുണ പിന്‍വലിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി അതില്‍ സര്‍ക്കാറിന് ആശങ്കയില്ലെന്നും വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്നും ഇറ്റാവയിലെ റാലിയില്‍ മുലായം പറഞ്ഞിരുന്നു.

Advertisement