എഡിറ്റര്‍
എഡിറ്റര്‍
കുറ്റക്കാരനെന്ന് കണ്ടാല്‍ മജിസ്‌ട്രേറ്റിനേയും ജയിലിലടക്കാം: അഖിലേഷിനോട് മുലായം
എഡിറ്റര്‍
Wednesday 5th June 2013 12:50am

mulayam-and-akhilesh

ലഖ്‌നൗ: കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ആരെയും ജയിലിലടക്കാമെന്നും അതിന് മടി കാണിക്കരുതെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് സമാജ്‌വാദിപാര്‍ട്ടി നേതാവും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായംസിങ് യാദവ്.

ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കുമായിരിക്കണം ക്രമസമാധാനത്തിന്റെ ചുമതലയെന്നും ആവശ്യമെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

നിയമത്തിനുമുമ്പില്‍ എല്ലാവരും തുല്യരാണ്. പിന്നെന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥരെ ജയിലില്‍ അടയ്ക്കാനാവാത്തത്. തെറ്റ് ചെയ്തത് മജിസ്‌ട്രേറ്റായാല്‍ പോലും അവരെ ജയിലിലടക്കാം.

താനായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ 15 ദിവസത്തിനകം മാറ്റം വരുത്തുമായിരുന്നു.

അനുസരിക്കാത്തവരും നിയമം പിന്തുടരാത്തവരുമായ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയയ്ക്കാന്‍ ഒരിക്കലും മടി കാണിക്കരുത്.

ഭരണ കാര്യത്തില്‍ അഖിലേഷിന് മേല്‍ സമ്മര്‍ദങ്ങളില്ലെന്നും ഉപദേശം നല്‍കാറുണ്ടെങ്കിലും താനൊരിക്കലും പുത്രനുമേല്‍ സമ്മര്‍ദം ചെലുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിക്ക് ശക്തമായ അടിത്തറയാണുള്ളതെന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നവരെല്ലാം പ്രബലരാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ചില സീറ്റുകളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെയാണ് സമാജ്‌വാദിപാര്‍ട്ടി നിര്‍ത്തിയിരിക്കുന്നതെന്ന ആരോപണം അദ്ദേഹം തള്ളി.

Advertisement