എഡിറ്റര്‍
എഡിറ്റര്‍
തൃണമുല്‍ കോണ്‍ഗ്രസ് തന്റെ ഫോണ്‍ ചോര്‍ത്തുന്നു; ആരോപണവുമായി മുകുള്‍ റോയ് ഹൈക്കോടതിയില്‍
എഡിറ്റര്‍
Friday 17th November 2017 3:48pm

 

ന്യൂദല്‍ഹി: മമത ബാനര്‍ജി സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നെന്ന ആരോപണവുമായി തൃണമുല്‍ വിട്ട നേതാവ് മുകുള്‍ റോയ് ദല്‍ഹി ഹൈക്കോടതിയില്‍. തൃണമുല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളയ മുകുള്‍ റോയ് ഈയടുത്താണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്.


Also Read: ‘ഹര്‍ ഹര്‍ മഹാദേവ്’; അശ്ലീല വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ ഇനി മുതല്‍ ഭക്തിഗാനം മാത്രം; ആപ്പുമായി ബനാറസ് സര്‍വകലാശാല പ്രൊഫസര്‍


ദല്‍ഹിയിലും കൊല്‍ക്കത്തയിലും താമസിച്ചിരുന്ന കാലയളവില്‍ തന്റെ ഫോണ്‍ സംഭാഷണം തൃണമൂല്‍ കോണ്‍ഗ്രസ് ചോര്‍ത്തുന്നതായി ആരോപിച്ചാണ് മുകുള്‍ റോയ് ദല്‍ഹി ഹൈക്കോടതിയിയെ സമീപിച്ചിരിക്കുന്നത്. കോടതിയില്‍ മുകുള്‍ റോയ് ഇന്ന് എത്തിയിരുന്നെങ്കിലും ജസ്റ്റിസ് വിഭു ഭക്രു കേസ് നവംബര്‍ 20ലേക്ക് മാറ്റി വച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നത് ഏതാനം ദിവസങ്ങള്‍ക്ക് മുന്നേയായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു റോയ് ബി.ജെ.പി അംഗ്വതം നേടിയത്.


Dont Miss: കുടത്തില്‍ നിന്ന് തുറന്ന് വിട്ട ഭൂതമാണ് സാമ്പത്തിക സംവരണം കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അത് ജാതി സംവരണത്തെ ഇല്ലാതാക്കും;പിണറായി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം


ബി.ജെ.പി ഒരു വര്‍ഗീയ ശക്തി അല്ലെന്നും ഈ അടുത്ത കാലത്ത് തന്നെ ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നും അംഗ്വതം സ്വീകരിക്കവേ റോയ് പറഞ്ഞിരുന്നു.

Advertisement