Administrator
Administrator
സി.എ.ജി റിപ്പോര്‍ട്ട്: മുകേഷ് അംബാനി പ്രധാനമന്ത്രിയെ കണ്ടു
Administrator
Saturday 25th June 2011 2:15pm

mukesh ambaniന്യൂദല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസ് മേധാവി മുകേഷ് അംബാനി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു. കൃഷ്ണ ഗോദാവരി നദീതടത്തില്‍ പെട്രോളിയം മന്ത്രാലയം റിലയന്‍സിനു വഴിവിട്ടു സൗജന്യങ്ങള്‍ അനുവദിച്ചെന്ന സി.എ.ജിയുടെ പ്രസ്താവന വിവാദമായിരിക്കെയാണ് മുകേഷിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നേരത്തെ തങ്ങളെ വിമര്‍ശിക്കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് റിലയന്‍സ്, പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചിരുന്നു. സി എ ജി റിപ്പോര്‍ട്ടിന്റെ തുടര്‍ന്നുള്ള വാര്‍ത്തകള്‍ കമ്പനിയുടെ പ്രതിച്ഛായ മോശമാക്കുന്നുവെന്നും പറഞ്ഞാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ 13നാണ് റിലയന്‍സിനെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമായത്. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂല്യം എട്ടു ശതമാനം ഇടിയുകയും ചെയ്തിരുന്നു. അതില്‍ നിന്നു കരകയറാന്‍ പിന്നീടു കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ വസ്തുത അറിയാന്‍ സിഎജി റിപ്പോര്‍ട്ട് ലഭിക്കണമെന്നു റിലയന്‍സ് ആവശ്യപ്പെട്ടത്.

Advertisement