Administrator
Administrator
എന്‍.എസ്.എസ് കരയോഗ മന്ദിരം തകര്‍ത്തു
Administrator
Wednesday 4th May 2011 10:58am

nss office attacked ആലപ്പുഴ: മുഹമ്മയില്‍ എന്‍.എസ്.എസ് കരയോഗമന്ദിരം തല്ലിത്തകര്‍ത്തു. മുഹമ്മ ജംഗ്ഷനിലുള്ള എന്‍എസ്എസ് 1590-ാം നമ്പര്‍ കരയോഗമന്ദിരമാണ് ഇന്നലെ അര്‍ദ്ധരാത്രി ഒരു സംഘമാളുകള്‍ തകര്‍ത്തത്. മന്ദിരത്തിന്റെ അഞ്ച് ജനലുകളിലായുള്ള 20ഓളം ആസ്ബസ്റ്റോസ് പാളികള്‍ ആയുധമുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ചുറ്റുപാടുമുള്ളവര്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മുഹമ്മ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി. സുകുമാരന്‍ നായര്‍ ചില രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കരയോഗമന്ദിരത്തിന് നേര്‍ക്ക് ആക്രമണം നടന്നത്. വി.എസിന് സംസ്‌കാരമില്ലെന്നും വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര സിദ്ധാന്തം മാറ്റിവെച്ചുവെന്നും ഇന്നലെ നാരായണപ്പണിക്കര്‍ പറഞ്ഞിരുന്നു.

Advertisement