മുംബൈയില്‍ വീണ്ടും റെയില്‍വേ നടപ്പാലം തകര്‍ന്നു;  ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്
national news
മുംബൈയില്‍ വീണ്ടും റെയില്‍വേ നടപ്പാലം തകര്‍ന്നു; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 8:18 am

മുംബൈ: മുംബൈയില്‍ വീണ്ടും റെയില്‍വേ നടപ്പാലം തകര്‍ന്ന് അപകടം. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍ (സിഎസ്എംടി) റെയില്‍വേ സ്റ്റേഷനു സമീപമുള്ള നടപ്പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 36 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് എഴരയോടെയാണ് അപകടമുണ്ടായത്. ഒന്നരവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ റെയില്‍വേ പാലമാണ് തകര്‍ന്നത്.

നഗരത്തിലെ ഏറെ തിരക്കുള്ള ദാദാബായ് നവറോജി റോഡിലേക്കാണ് പാലം തകര്‍ന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദു:ഖം രേഖപ്പെടുത്തി.
DoolNews Video