എഡിറ്റര്‍
എഡിറ്റര്‍
എം.ടി.വി മികച്ച മ്യൂസിക് വീഡിയോ പുരസ്‌കാരം താണ്ഡവത്തിന്
എഡിറ്റര്‍
Sunday 24th March 2013 3:42pm

എം.ടി.വി യുടെ മികച്ച  മ്യൂസിക് വീഡിയോ പുരസ്‌കാരം തമിഴ് ചിത്രം താണ്ഡവത്തിന്. 2013 ലെ മികച്ച സംഗീതത്തിന് വിക്രം അഭിനയിച്ച ഉയിരിന്‍ ഉയിരെ എന്ന ഗാനത്തിനാണ്.

Ads By Google

വന്ദനയും ശക്തിപ്രകാശുമാണ് ഈ പാട്ടിന്റെ ഗായകര്‍. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് സംഗീതസംവിധായകന്‍ ജി.വി പ്രകാശ് ഏറ്റുവാങ്ങി.

1984 ല്‍ അമേരിക്കയിലാണ് എം.ടി.വി സ്ഥാപിതമായത്. യുവതലമുറയുടെ ഓസ്‌കാറായാണ് എം.ടി.വി യുടെ ഈ അവാര്‍ഡിനെ കണക്കാക്കുന്നത്.

ധാരാളം ന്യൂജനറേഷന്‍ ഫാന്‍സാണ് എം.ടി.വിയ്ക്കുള്ളത്. 20 മില്യണ്‍ പേര്‍ ഈ ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ കണ്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Advertisement