Administrator
Administrator
ബ്ര­ദര്‍­ഹു­ഡി­നെ വി­ശ്വ­സിക്കാമോ?
Administrator
Wednesday 7th December 2011 1:16pm

എസ്സേയ്‌സ് /മുസ്തഫ പി.എറയ്ക്കല്‍

mustafa-p-erakkalകൈ­റോ­യി­ലെ ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും സ­മ­ര­കേ­ന്ദ്ര­മാ­കു­ന്ന­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ കാ­ഴ്­ച­യാ­ണ് ക­ഴി­ഞ്ഞ വാ­രം ലോ­കം ക­ണ്ട­ത്. പ്രക്ഷോ­ഭാ­ന­ന്തരം ആദ്യമായി നട­ക്കുന്ന പാര്‍ല­മെന്റ് തിര­ഞ്ഞെ­ടു­പ്പിന്റെ ഒന്നാം ഘട്ട­ത്തില്‍ ഈജി­പ്ഷ്യന്‍ ജനത ആവേ­ശ­പൂര്‍വം വോട്ട് രേഖ­പ്പെ­ടു­ത്തുന്ന കാഴ്ചയും സമാ­ന്ത­ര­മായി കണ്ടു. മുസ്ലിം ബ്രദര്‍ഹുഡ് മേല്‍ക്കൈ നേടു­മെ­ന്നാണ് വില­യി­രു­ത്തല്‍. ഈ സാഹ­ച­ര്യ­ത്തില്‍ പുതിയ സംഭ­വ­വി­കാ­സ­ങ്ങളെ അല്‍പ്പം കൂടി അടുത്ത് വിശ­ക­ലനം ചെയ്യേ­ണ്ട­തു­ണ്ട്.

ഈ­ജി­പ്­തില്‍ ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സ്ഥാ­ന­ഭ്ര­ഷ്­ട­നാ­ക്കി­യ ജ­ന­കീ­യ പോ­രാ­ട്ട­ത്തി­ന്റെ പ്ര­തീ­ക­മാ­യി­രു­ന്ന ത­ഹ്‌­രീര്‍ ച­ത്വ­രം വീ­ണ്ടും ജ­ന­നി­ബി­ഡ­മാ­കു­ന്ന­ത് നേ­ടി­യെ­ടു­ത്ത മാ­റ്റ­ത്തി­ന്റെ അര്‍­ഥ­വും അ­ന്ത­സ­ത്ത­യും അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ന്ന­ത് ത­ട­യാന്‍ വേ­ണ്ടി­യാ­ണ്. വി­പ്ല­വ­ങ്ങള്‍ പാ­ഴാ­ക്കാന്‍ അ­തി­ന്റെ കൂ­ടെ നി­ന്നു പോ­ലും സാ­മ്രാ­ജ്യ­ത്വം ക­രു­ക്കള്‍ നീ­ക്കു­മെ­ന്ന പാഠ­മാ­ണ് ഈ­ജി­പ്­തു­കാര്‍ ഇ­പ്പോള്‍ തി­രി­ച്ച­റി­യു­ന്ന­ത്.

ഈ­ജി­പ്­തി­ന്റെ അ­ധി­നി­വേ­ശവി­രു­ദ്ധ പോ­രാ­ട്ട­ങ്ങ­ളി­ലെ­ല്ലാം ഇ­ത്ത­രം ച­തി­കള്‍ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്ന­തി­നാല്‍ ച­രി­ത്ര­ബോ­ധ­മു­ള്ള പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് സം­ഭ­വ­ത്തി­ന്റെ ഭീ­തി­ജ­ന­ക­മാ­യ ഗ­തി മ­ന­സ്സി­ലാ­ക്കാന്‍ പ്ര­യാ­സ­മു­ണ്ടാ­കി­ല്ല. സ­ത്യ­ത്തില്‍ ഇ­ത് ഈ­ജി­പ്­തി­ന്റെ മാ­ത്രം ദു­ര­വ­സ്ഥ­യ­ല്ല. എ­വി­ടെ­യൊ­ക്കെ മ­നു­ഷ്യര്‍ സ്വ­യം നിര്‍­ണ­യ­ത്തി­നാ­യി പൊ­രു­തി­യി­ട്ടു­ണ്ടോ അ­വി­ടെ­യൊ­ക്കെ അ­ധി­കാ­ര­വര്‍­ഗം ആ പോ­രാ­ട്ട­ത്തി­ന്റെ ഗു­ണ­ഫ­ലം ക­വര്‍­ന്നെ­ടു­ത്ത് പു­തു­രൂ­പ­ത്തി­ലു­ള്ള അ­ധീ­ശ­ത്വം സ്ഥാ­പി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടു­ണ്ട്.

ടു­ണീ­ഷ്യ­യില്‍ നി­ന്ന് തു­ട­ങ്ങി­യ പ്ര­ക്ഷോ­ഭ­ക്കൊ­ടു­ങ്കാ­റ്റ് ഈ­ജി­പ­തി­ലേ­ക്ക് പ­ടര്‍­ന്ന­പ്പോള്‍ അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള­വര്‍ ആ­ദ്യം ഹു­സ്‌­നി മു­ബാ­റ­ക്കി­നെ സം­ര­ക്ഷി­ക്കാ­നാ­ണ് തു­നി­ഞ്ഞ­ത്. അ­തില്‍ ഇ­സ്‌­റാ­ഈ­ലി­ന്റെ താ­ത്­പ­ര്യ­മു­ണ്ടാ­യി­രു­ന്നു. ജ­നാ­ധി­പ­ത്യ­ത്തി­നാ­യി നി­ല­കൊ­ള്ളു­ന്നു­വെ­ന്ന് മേ­നി ന­ടി­ക്കു­ന്ന അ­മേ­രി­ക്ക ഈ നി­ല­പാ­ട് കൈ­ക്കൊ­ള്ളു­ന്ന­തി­നെ­തി­രെ ലോ­ക­ത്താ­ക­മാ­നം പ്ര­തി­ഷേ­ധ­മു­യര്‍­ന്നു. സ­ഖ്യ­ക­ക്ഷി­ക­ളാ­യ ബ്രി­ട്ട­നും ഫ്രാന്‍­സും വ­രെ പ്ര­ത്യ­ക്ഷ­ത്തില്‍ പ്ര­ക്ഷോ­ഭ­കാ­രി­ക­ളെ പി­ന്തു­ണ­ച്ചു.

പ്ര­ക്ഷോ­ഭം ല­ക്ഷ്യം ക­ണ്ടേ അ­ട­ങ്ങൂ എ­ന്ന് ഉ­റ­പ്പാ­യ­പ്പോള്‍ അ­മേ­രി­ക്ക­യും നി­ല­പാ­ട് മാ­റ്റി. പ്ര­ക്ഷോ­ഭ­കാ­രി­കള്‍­ക്ക് ‘ഉ­പ­ദേ­ശം’ നല്‍­കാന്‍ പ്ര­തി­നി­ധി സം­ഘ­ത്തെ അ­യ­ച്ചു­കൊ­ണ്ടാ­ണ് അ­മേ­രി­ക്ക ത­ങ്ങ­ളു­ടെ നി­റം മാ­റ്റം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­ത്. ആ ഉ­പ­ദേ­ശ­ത്തി­ന്റെ ഫ­ല­മാ­ണ് ഇ­പ്പോള്‍ ഈ­ജി­പ്­ത് അ­നു­ഭ­വി­ക്കു­ന്ന­ത്. അ­ധി­കാ­ര കൈ­മാ­റ്റ­ത്തി­ന്റെ ആ­ശ­യ­ക്കു­ഴ­പ്പം ത­ര­ണം ചെ­യ്യാന്‍ സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ മേല്‍­നോ­ട്ട­ത്തി­ലു­ള്ള സി­വി­ലി­യന്‍ ഭ­ര­ണം എ­ന്ന തീര്‍പ്പ് അ­വ­രു­ടെ­താ­യി­രു­ന്നു.

സു­പ്രീം കൗണ്‍­സില്‍ ഓ­ഫ് ആം­ഡ് ഫോ­ഴ്‌­സസി­ന്റെ ക­ര­ങ്ങ­ളി­ലേ­ക്ക് അ­ധി­കാ­രം വ­ഴു­തി­മാ­റു­ന്ന­താ­ണ് പി­ന്നെ ക­ണ്ട­ത്. മാര്‍­ഷല്‍ തന്‍­ത്വാ­വി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സു­പ്രീം കൗണ്‍­സില്‍ ഇ­ട­ക്കാ­ല സി­വി­ലി­യന്‍ സര്‍­ക്കാ­റി­നെ സ­ഹാ­യി­ക്കു­ന്ന­തി­ന് പ­ക­രം ഭ­രി­ക്കു­ക­യാ­ണ് ചെ­യ്­ത­ത്. മാ­സ­ങ്ങള്‍ പി­ന്നി­ട്ട­പ്പോ­ഴും യ­ഥാര്‍­ഥ അ­ധി­കാ­രം കൈ­മാ­റാന്‍ സൈ­നി­ക നേ­തൃ­ത്വം ത­യ്യാ­റാ­യി­ല്ല.

മു­ബാ­റ­ക് പോ­യെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ദൃ­ശ്യ ഭ­ര­ണം അ­ങ്ങ­നെ സാ­ധ്യ­­മാ­യി. ഇ­സ്സാം ശ­റ­ഫ് വെ­റും പാ­വ പ്ര­ധാ­ന­­മ­ന്ത്രി­യാ­യി അ­ധഃ­പ­തി­ച്ചു. എ­ല്ലാ നിര്‍­ണാ­യ­ക തീ­രു­മാ­ന­ങ്ങ­ളും സൈ­നി­ക നേ­തൃ­ത്വ­ത്തി­ന്റെ­താ­യി­രു­ന്നു. അ­മേ­രി­ക്ക­യ­ട­ക്ക­മു­ള്ള വന്‍­ശ­ക്തി­ക­ളു­മാ­യി ആ­ലോ­ചി­ച്ചാ­ണ് സൈ­ന്യം ക­രു­ക്കള്‍ നീ­ക്കി­ക്കൊ­ണ്ടി­രു­ന്ന­ത്. ര­ണ്ട് മാ­സ­ത്തി­ന­കം പു­തി­യ ഭ­ര­ണ­ഘ­ട­ന­ക്ക് രൂ­പം നല്‍­കു­മെ­ന്നും പു­തി­യ പ്ര­സി­ഡന്റി­നെ തി­ര­ഞ്ഞെ­ടു­ക്കു­മെ­ന്നു­മു­ള്ള സൈ­ന്യ­ത്തി­ന്റെ പ്ര­ഖ്യാ­പ­നം കാ­റ്റില്‍ പ­റ­ന്നു. 2013ലേ പ്ര­സി­ഡന്റ് തി­ര­ഞ്ഞെ­ടു­പ്പ് സാ­ധ്യ­മാ­കു­ക­യു­ള്ളൂ­വെ­ന്നും അ­തു­വ­രെ ഇ­പ്പോ­ഴു­ള്ള സം­വി­ധാ­നം തു­ട­രു­മെ­ന്നു­മാ­ണ് പു­തി­യ പ്ര­ഖ്യാ­പ­നം.

അടുത്ത പേജില്‍ തുടരുന്നു

Advertisement