എഡിറ്റര്‍
എഡിറ്റര്‍
‘അത് വെട്ടണം ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല’; രണ്ടാമൂഴത്തില്‍ വെട്ടി നിരത്തലുകള്‍ ഉണ്ടാകില്ലെന്ന് എം.ടി
എഡിറ്റര്‍
Monday 21st August 2017 8:22am

കോഴിക്കോട്: ചിത്രീകരണമാരംഭിക്കും മുന്നേ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് എം.ടി- ശ്രീകുമാര്‍ മേനോന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ‘മഹാഭാരതം’. ബിഗ്ബജറ്റില്‍ ഒരുക്കുന്ന ചിത്രം എം.ടിയുടെ തന്നെ ‘രണ്ടാമൂഴം’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ചരിത്രകഥയെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം വിവാദങ്ങള്‍ കൊണ്ടും പ്രശസ്തരായ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടും നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയൊരുക്കിയതും എം.ടി വാസുദേവന്‍ നായര്‍ തന്നെയാണ്.


Also Read തിയേറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റില്ല; ഹൈദരാബാദില്‍ മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു


നോവല്‍ സിനിമയായി മാറുമ്പോഴും നേവലില്‍ നിന്ന് വെട്ടിമാറ്റലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടായിട്ടില്ലെന്ന് എംടി പറഞ്ഞു. മലയാള മനോരമ വാര്‍ഷികപതിപ്പില്‍ എസ് ജയചന്ദ്രന്‍ നായര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ വിശേഷങ്ങള്‍ എം.ടി പങ്കുവെച്ചത്.

‘നോവലിന്റെ ഘടന തന്നെയാണ്. സിനിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ല. നോവല്‍ സിനിമയായിവന്നാല്‍ മോക്ഷം കിട്ടും എന്ന വിചാരമൊന്നുമില്ല. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗമായി സിനിമയെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല. ചിലര്‍ പറഞ്ഞു, കുട്ടിക്കാലം ഒഴിവാക്കണമെന്ന്. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് പാകത്തിനാണ് സ്‌ക്രിപ്റ്റ്’ എം.ടി പറയുന്നു.


Dont Miss: ‘മാടമ്പള്ളിയിലെ ആ നാഗവല്ലി ശശികലയോ ശോഭയോ അല്ല’; ഈ കാണുന്നതൊന്നും അല്ല രാഹുല്‍ ഈശ്വറെന്ന് രഷ്മി നായര്‍


തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ബാഹുബലി മോഡലില്‍ രണ്ടു പതിപ്പായിട്ടാണ് ‘മഹാഭാരതവും’ തിയേറ്ററിലെത്തുക. എന്നാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്നയത്ര ‘മഹാഭാരത’ത്തിനായി കാത്തിരിക്കേണ്ടിവരില്ല. ആദ്യഭാഗം റിലീസ് ചെയ്ത് 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ പറയുന്നത്.

 

Advertisement