കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പ്; മിന്നും വിജയം നേടിയതായി എം.എസ്.എഫ്; വിജയിച്ചത് ഇരുന്നൂറോളം യു.യു.സിമാര്‍
Kerala News
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് തെരഞ്ഞെടുപ്പ്; മിന്നും വിജയം നേടിയതായി എം.എസ്.എഫ്; വിജയിച്ചത് ഇരുന്നൂറോളം യു.യു.സിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 8:16 am

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതായി എം.എസ്.എഫ്. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സില്‍ എണ്ണത്തിലും കോളേജ് യൂണിയന്‍ ഭരണത്തിലും ചരിത്ര മുന്നേറ്റമാണ് എം.എസ്.എഫ് നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

ഇരുന്നൂറോളം യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ എം.എസ്.എഫിന് വിജയിപ്പിക്കാനായതായി എം.എസ്.എഫ് നേതൃത്വം അവകാശപ്പെട്ടു.

സംസ്ഥാന സര്‍ക്കാറിന്റെ തലതിരിഞ്ഞ വിദ്യാഭ്യാസ നയത്തിനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.

എം.ഇ.എസ് കല്ലടി മണ്ണാര്‍ക്കാട്, തുഞ്ചത്ത് എഴുത്തച്ചന്‍ കോളേജ് തിരൂര്‍, എല്‍.ബി.എസ് പരപ്പനങ്ങാടി, കുന്ദമംഗലം ഗവ. കോളേജ്, ഐ.എച്ച്.ആര്‍.ഡി മലപ്പുറം തുടങ്ങിയ സര്‍ക്കാര്‍ കോളേജുകള്‍ എം.എസ്.എഫ് യൂണിയന്‍ പിടിച്ചെടുത്തു. മലപ്പുറം ഗവ. കോളേജ്, കൊണ്ടോട്ടി ഗവ. കോളേജ്, നിലമ്പൂര്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് യൂണിയന്‍ നിലനിര്‍ത്തി.

മൈനോരിറ്റി ആട്സ് ആന്‍ഡ് സയന്‍സ് പടിഞ്ഞാറെക്കര, കെ.എസ്.എച്ച്.എം ആട്സ് കോളെജ് എടത്തനാട്ടുകര, ഡബ്ലിയു.എം.ഒ ആട്സ് ആന്‍ഡ് സയന്‍സ് മുട്ടില്‍, നടവയല്‍ സി.എം കെളെജ്, ഭരണം എം.എസ്.എഫ്, ഐ.സി.എ കോളേജ് ഗുരുവായൂര്‍ നിലനിര്‍ത്തി.

 

കൊടുവള്ളി ഗവ. കോളേജ്, നാദാപുരം ഗവ. കോളേജ്, മലപ്പുറം ഗവ. വനിത കോളേജ്, എന്‍.എം.എസ്.എം ഗവ കോളെജ്, മീഞ്ചന്ത ആട്സ്, മടപ്പള്ളി ഗവ കോളേജ് വടകര, ഐ.എച്ച്.ആര്‍.ഡി എന്നിവിടങ്ങളില്‍ , താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി എം.എസ്.എഫ് മികച്ച പ്രകടനം നടത്തി. ഫാറൂഖ് കോളേജ്, എം.എ.എം.ഒ കോളേജ് മുക്കം, എം.ഇ.എസ് കോളേജ് ചാത്തമംഗലം, കൊടുവള്ളി കെ.എം.ഒ കോളേജ്, എം.ഇ.ടി കോളേജ് നാദാപുരം, പുളിയാവ് നാഷണല്‍ കോളേജ്, ഹൈടെക് വട്ടോളി, എം.ഇ.എസ് വില്ല്യാപ്പള്ളി, എം.എച്ച് നാദാപുരം, റഹ്‌മാനിയ്യ കടമേരി, ഇലാഹിയ കൊയിലാണ്ടി, എസ്.ഐ വിമന്‍സ്, എസ്.ഐ അറബിക്ക്, ദാറുല്‍ഹുദാ, സുന്നിയ്യ അറബിക്ക് കോളേജ്, ജലാലിയ്യ കുറ്റിക്കാട്ടൂര്‍, ഡി.എം.എ പുതുപ്പാടി, എസ്.എം.ഐ കോളേജ് ചോമ്പാല, എസ്.ഐ വിമന്‍സ് കോളേജ് എന്നീ കോളേജുകള്‍ ഒറ്റയ്ക്കും ഗവ. കോളേജ് കുന്ദമംഗലം, ഗോള്‍ഡന്‍ ഹില്‍സ് കോളേജ്, എ.വി.എ.എച്ച് മേപ്പയ്യൂര്‍, അല്‍ഫോന്‍സാ കോളേജ് തിരുവമ്പാടി, ദാറുന്നുജും പേരാമ്പ്ര, സില്‍വര്‍ കോളേജ്, പേരാമ്പ്ര, ചെറുവറ്റ ഓര്‍ഫനേജ് കോളേജ്, മലബാര്‍ കോളേജ് മൂടാടി എന്നീ കോളേജുകള്‍ മുന്നണിയായും എം.എസ്.എഫ് യൂണിയന്‍ ഭരിക്കും.

 

മലപ്പുറം ജില്ലയില്‍ വലിയ വിജയം

മലപ്പുറം ഗവ. കോളേജ്, എം.ഇ.എസ് മമ്പാട്, പി.എസ്.എം.ഒ തിരൂരങ്ങാടി, അമല്‍ കോളേജ് നിലമ്പൂര്‍, പി.എം.എസ്.ടി കുണ്ടൂര്‍, ഇ.എം.ഇ.എ കൊണ്ടോട്ടി, ദാറൂല്‍ ഉലൂം അറബിക് കോളെജ് വാഴക്കാട്, ദാറുല്‍ ഉലൂം ബി.എഡ് കോളേജ് വാഴക്കാട്, സാഫി വാഴയൂര്‍, മദീനത്തുല്‍ ഉലൂം പുളിക്കല്‍, എം.ഐ.സി അത്താണിക്കല്‍, യൂണിറ്റി വിമണ്‍സ് മഞ്ചേരി, അല്‍ഷിഫ കിഴാറ്റൂര്‍, ഇ.കെ.സി ആട്സ് മഞ്ചേരി, നജാത്ത് കരുവാരക്കുണ്ട്, കിദ്മത്ത് തിരുനാവായ, അന്‍വാര്‍ കുനിയില്‍, കുഞ്ഞാത്തുമ്മ ബി.എഡ് അരീക്കോട്, സുല്ലമുസ്സലാം സയന്‍സ് അരീക്കോട്, സുല്ലമുസ്സലാം അറബിക് അരീക്കോട്, മജ്മഅ് ബി.എഡ് കാവന്നൂര്‍, റീജിയണല്‍ കുഴിമണ്ണ, ജാമിഅ ആട്സ് എടവണ്ണ, ജാമിഅ ബി.എഡ് എടവണ്ണ, നസ്റ തിരൂര്‍ക്കാട്, ജെംസ് രാമപുരം, ഐ.കെ.ടി.എം ചെറുകുളമ്പ, മലബാര്‍ വേങ്ങര, പി.പി.ടി.എം ചേരൂര്‍, ഫാറൂഖ് കോട്ടക്കല്‍, എം.എസ്.ടി.എം പൂപ്പലം എന്നീ കോളെജുകളില്‍ എം.എസ്.എഫ് ഒറ്റക്കും ടി.എം.ജി തിരൂര്‍, ബ്ലോസം കൊണ്ടോട്ടി, ഗവ കോളേജ് കൊണ്ടോട്ടി, പ്രിയദര്‍ശനി മലപ്പുറം, എം.സി.ടി ലോ കോളെജ് മലപ്പുറം, ഐ.എച്ച്.ആര്‍.ഡി മുണ്ടുപറമ്പ്, എച്ച്.എം മഞ്ചേരി, ജാമിഅ കാരക്കുന്ന്, മജ്ലിസ് പുറമണ്ണൂര്‍, ഗ്രേസ് വാലി കാടാമ്പുഴ, സഫ പൂക്കാട്ടിരി, എം.ഇ.എസ് കെ.വി.എം വളാഞ്ചേരി, മൗലാനാ കൂട്ടായി, അസബാഹ് വളയംകുളം, സഹ്യ വണ്ടൂര്‍, അബേദ്കര്‍ വണ്ടൂര്‍, ജെ.എം വുമണ്‍സ് തിരൂര്‍, സി.പി.എ പുത്തനത്താണി, ഫാത്തിമ മുത്തേടം, മാര്‍ത്തോമ ചുങ്കത്തറ, ലൂമിനസ് വെട്ടിച്ചിറ, എം.ടി.എം വെളിയങ്കോട് എന്നിവിടങ്ങളില്‍ മുന്നണിയായും എം.എസ്.എഫ് നേടി.

CONTENT HIGHLIGHT:  MSF has won big in the elections to the colleges of Calicut University