എഡിറ്റര്‍
എഡിറ്റര്‍
കോഹ്‌ലിയും സംഘവും ലങ്കയെ നേരിടുമ്പോള്‍ ധോണി ‘ഒഫീഷ്യല്‍ ഡ്യൂട്ടിയില്‍’; ശ്രീ നഗറിലെ സൈനിക സ്‌കൂളില്‍ ധോണിയുടെ അപ്രതീക്ഷിത സന്ദര്‍ശനം
എഡിറ്റര്‍
Thursday 23rd November 2017 4:52pm


കശ്മീര്‍: ശ്രീനഗറിലെ സൈനിക സ്‌കൂള്‍ സന്ദര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണി. മാധ്യമങ്ങളില്‍ നിന്നും മറച്ചുവെച്ച താരത്തിന്റെ സന്ദര്‍ശനം ഇന്നലെ വൈകുന്നേരമാണ് പുറത്തു വിട്ടത്.

മുന്‍ ക്യാപ്‌ററന്‍ എം.എസ് ധോണി ശ്രീനഗറിലെ സൈനിക സ്‌കൂള്‍ സന്ദര്‍ശിക്കുകയും വിദ്യാഭ്യാസത്തിന്റെയും സ്‌പോര്‍ട്‌സിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചുമെന്നും ചിനാറിലെ സൈനികരുടെ ഔദ്യാഗിക ട്വിറ്ററില്‍ നിന്നും കുറിക്കുകയായിരുന്നു.

2012 ലും ധോണി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ധോണി കുട്ടികളോട് സംവദിക്കുന്ന ചിത്രവും ഇതോടോപ്പം പങ്കു വെച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ഹളിലൂടെ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 10 ന് ശ്രീലങ്കയുമായി നടക്കുന്ന ട്വന്റി20, ഏകദിന മസല്‍സരങ്ങള്‍ക്കു മുന്നോടിയായുള്ള ഇടവേളയിലാണ് ധോണി. ന്യൂസിലാന്റുമായുള്ള പരമ്പരയില്‍ ഔട്ട് ഓഫ് ഫോമിലായിരുന്നുവെങ്കിലും ശ്രീലങ്കയമായുള്ള 3 ഏകദിന, ട്വന്റി20 പരമ്പരകളിലൂടെ താരം തന്റെ ഫോം എളുപ്പത്തില്‍ തിരിച്ചു പിടിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അസുഖമോ പരിക്കോ നേരിട്ടില്ലെങ്കില്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള പ്ലെയിങ് ഇലവനില്‍ ധോണിയുടെ സ്ഥാനം ഉറപ്പായിരിക്കും.

‘തങ്ങളുടെ മനസ്സില്‍ ധോണിക്കുള്ള സ്ഥാനം എന്താണെന്നാണ് തങ്ങള്‍ക്ക് നന്നായറിയാം… അസാധ്യമായൊരു ടീമംഗമാണ് അദ്ദേഹം…അദ്ദേഹം  വലിയൊരു ടീം ലീഡറായിരുന്നു…ഇപ്പോള്‍  അസാധ്യമായൊരു ടീമംഗവും.’ ധോണിയെ കുറിച്ച് രവി ശാസ്ത്രിയുടെ ഈ വാക്കുകളില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ സ്ഥാനം ഈയ്യടുത്തൊന്നും ചോദ്യം ചെയ്യപ്പെടില്ലെന്നതിന്റെ തെളിവാണ്.

Advertisement