സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
ബാറ്റിലും കീപ്പിംഗിലും മാത്രമല്ല ലെഗ് സ്പിന്നിലും താന്‍ പുലിയാണെന്ന് തെളിയിച്ച് മഹി; പരിശീലനത്തിനിടെ വജ്രായുധം പുറത്തെടുത്ത് ധോണി, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th February 2018 1:59pm

കേപ്ടൗണ്‍: ധോണിയിതാ പുതിയ അവതാരത്തിലും. ബാറ്റ്സ്മാനായും, വിക്കറ്റ് കീപ്പറായും തിളങ്ങി നില്‍ക്കുന്ന ധോണിയിതാ ബൗളിംഗ് മികവും ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ മികവ് കാട്ടിയിരിക്കുന്നു.

ഭക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന 5-ാം ഏകദിനത്തിനു മുന്നോടിയായി നടന്ന പരീശീലനത്തിലാണ് ധോണി ബോളറായത്. നെറ്റ്സില്‍ ലെഗ് സ്പിന്നറായി ധോണി എത്തി ബോള്‍ ചെയ്യുന്ന വീഡിയോ ബി.സി.സി.എൈ ആണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

വിക്കറ്റ് കീപ്പിങ്ങില്‍ റെക്കോര്‍ഡുകള്‍ കൈയിലുള്ള ധോണിക്ക് ഏകദിന ക്രിക്കറ്റില്‍ ഒരു വിക്കറ്റും സ്വന്തം പേരിലുണ്ട്. നേരത്തേയും നെറ്റ്‌സില്‍ പന്തെറിയുന്ന ധോണിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. നെറ്റ്‌സില്‍ പൊതുവെ കുറച്ചു മാത്രമേ ധോണി പരിശീലന നടത്താറുള്ളൂ. കീപ്പിംഗിലാണെങ്കില്‍ ഒരിക്കല്‍ പോലും നെറ്റ്‌സ് പ്രാക്ടീസ് നടത്തിയിട്ടില്ല.

അതേസമയം, തന്റെ കരിയറിനെ ഇതിഹാസമാക്കാന്‍ ഒരുങ്ങുകയാണ് ധോണി. ക്രിക്കറ്റ് ജീവിതത്തിലെ അസുലഭമായ നാഴികക്കല്ലാണ് ധോണി പിന്നിടാന്‍ പോകുന്നത്. 316 ഏകദിനമത്സരങ്ങളില്‍ നിന്നുമാണ് 9954 റണ്‍സ് സമ്പാദ്യമുള്ള ധോണിയ്ക്ക് 10000 എന്ന മാജിക്കല്‍ നമ്പറിലേക്ക് സ്‌കോര്‍ എത്തിക്കാന്‍ വേണ്ടത് ഇനി വെറും 46 റണ്‍സ് മാത്രം.

ഈ നേട്ടം കൈവരിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമേയുള്ളൂ. മൂന്നു പേരും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇതിഹാസ താരങ്ങളാണ്. ക്രിക്കറ്റ് ദൈവം സച്ചിനും വന്‍ മതില്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്‍ സൗരവ്വ് ഗാംഗുലിയുമാണ് ഇതിന് മുമ്പ് 10000 കടന്ന ഇന്ത്യന്‍ താരങ്ങള്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സെടുക്കാന്‍ ധോണിയ്ക്ക് സാധിച്ചാല്‍ ആ പട്ടികയിലെ നാലാമത്തെയാളായി ധോണി അതോടെ മാറും. 206 ഏകദിനങ്ങളില്‍ നിന്നും 9423 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി തൊട്ടു പിന്നാലെ തന്നെയുണ്ട്. ധോണിയ്ക്ക് പിന്നാലെ വിരാടും ഈ നേട്ടം കൈവരിക്കുമെന്നുറപ്പാണ്.

Advertisement