എഡിറ്റര്‍
എഡിറ്റര്‍
സെവാഗിനെ ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നില്‍ ധോണി: ഗാംഗുലി
എഡിറ്റര്‍
Sunday 10th March 2013 11:30am

കൊല്‍ക്കത്ത: ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗിനെ ഒഴിവാക്കിയതിന് പിന്നില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

Ads By Google

ധോണി സെലക്ഷന്‍ മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കിലും ടീം സെലക്ഷന്‍കാര്യങ്ങളില്‍ ധോണിയുടെ ഇടപെടല്‍ ഉണ്ടായി എന്നത് സത്യമാണ്. ക്യാപ്റ്റന്‍ പറയുന്നത് സെലക്ഷന്‍ ടീം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെവാഗിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കാനാകുന്നില്ല.  സെവാഗിന്റെ അഭാവം ടീം ഇന്ത്യക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ഓപ്പണിംഗ് ഘടനയെ അടിമുടി മാറ്റിമറിച്ച കളികികാരനാണ് സെവാഗ്. അദ്ദേഹത്തെ ഒഴിവാക്കിയത് ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും.

മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍ എന്നിവരോടുപമിക്കാന്‍ പറ്റിയ ഒരേയൊരു കളിക്കാരന്‍ സെവാഗ് മാത്രമേ ഇന്ന് ഇന്ത്യന്‍ ടീമിലുള്ളുവെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ കളിയിലെ സെവാഗിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍  നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. എല്ലാവര്‍ക്കും എപ്പോഴും ഒരേ പോലെ കളിക്കാനകും എന്ന് പറയുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു.

Advertisement