എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ വിഷയം: ലോകസഭയില്‍ സര്‍ക്കാറിനെതിരെ കൂട്ട ആക്രമണം
എഡിറ്റര്‍
Friday 8th March 2013 10:25am

ന്യൂദല്‍ഹി: ശ്രീലങ്കയിലെ തമിഴ് വംശജരുടെ വിഷയത്തില്‍ ലോകസഭയില്‍ സര്‍ക്കാറിനെതിരെ കൂട്ട ആക്രമണം. ഈ വിഷയത്തില്‍ യു.എന്‍ പ്രമേയത്തെ ഇന്ത്യ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ നിന്നും ഭരണപക്ഷത്ത് നിന്ന് ഡി.എം.കെയും പ്രതിപക്ഷത്ത് നിന്ന് എല്ലാ കക്ഷികളും ഇറങ്ങിപോയി

Ads By Google

ശ്രീലങ്കയുടെ മറ്റ് അയല്‍ രാജ്യങ്ങള്‍ തമിഴ് പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പരഞ്ഞു. വിദേശനയം സ്വീകരിക്കേണ്ടത് ആത്മവിശ്വാസത്തിലാണെന്നും മറിച്ച് ഭയത്തിന്റെ പേരിലായിരിക്കരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ ഈ വിഷയത്തില്‍ ലോക പോലീസ് ചമയാനോ, ഏതോങ്കിലുമൊരു രാഷ്ട്രത്തിന്റെ മുതിര്‍ന്ന സഹോദരനാകാനോ തങ്ങളില്ലെന്നും എന്നാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് മറുപടി പറഞ്ഞു.

ശ്രീലങ്കക്കെതിരെ യുദ്ധകുറ്റം ചുമത്തുന്ന പ്രമേയം പാസാക്കാന്‍ ഇന്ത്യ മുന്‍കയ്യെടുക്കണമെന്ന് ഡി.എം.കെ അംഗം ടി.ആര്‍ ബാലു പറഞ്ഞു. ഇത് ഇരകള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും. ഉഴപ്പാതെ കൃത്യമായ നിലപാടെടുക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഉറക്കെ പ്രതിഷേധിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി  ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാത കൈവിടരുതെന്നും ഇക്കാര്യം പ്രധാമമന്ത്രിയോടും, വിദേശകാര്യമന്ത്രിയോടും യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ചോദിക്കണമെന്നും സമാജ് വാദ് പാര്‍ട്ടി നേതാവ് മുലായം സിങ് ആവശ്യപ്പെട്ടു.

Advertisement