എഡിറ്റര്‍
എഡിറ്റര്‍
അമ്പരപ്പിക്കുന്ന പുതുമകളോടെ എംഫോണ്‍ 7s
എഡിറ്റര്‍
Tuesday 15th August 2017 3:46pm

ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്പെസിഫിക്കേഷന്‍സ് ഉള്ള ഫോണുമായി എംഫോണ്‍ അഥവാ മാംഗോഫോണ്‍ എത്തുന്നു. 8 ജിബി റാം ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എംപിഡ്യൂവല്‍ റിയര്‍കാമറ, 13 എംപിഫ്രണ്ട് കാമറഉള്ളതും 32, 64, 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള തുടങ്ങിയ സവിശേഷതകള്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ഫോണ്‍ ആണ് എംഫോണ്‍ 7 എസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Dont Miss ഹെഡ്മാസ്റ്റര്‍ക്കും എം.എല്‍.എയ്ക്കും പകരം പതാക ഉയര്‍ത്തി മോഹന്‍ ഭഗവത് കുമ്മനടിക്ക് ഉജ്ജ്വല മാതൃകയായി; പരിഹാസവുമായി എന്‍.എസ് മാധവന്‍


കൂടാതെ 6 ജിബിറാം, 13 + 13 എംപി ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപിഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും, 4 ജിബിറാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ക്യാമറ, 13 എംപി ഫ്രണ്ട്ക്യാമറ, എന്നീ സവിശേഷതകള്‍ ഉള്ളതും 3 ജിബിറാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍ റിയര്‍ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറതുടങ്ങിയ സവിശേഷതകള്‍ ഉള്ളതുമായ 4 വ്യത്യസ്ത സീരിസിലാണ് എംഫോണ്‍ അതിന്റെ ഏറ്റവും പുതിയ മോഡലായ എംഫോണ്‍ 7s അവതരിപ്പിക്കുന്നത്.

ഫുള്ളി ലോഡഡ് എയര്‍ക്രാഫ്റ്റ് മെറ്റല്‍ ബോഡി കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യസ്മാര്‍ട് ഫോണായ എംഫോണ്‍ 7s രൂപകല്പനയില്‍ ഐഫോണ്‍ 7പ്ലസ്നെ വെല്ലുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു.

3000 ാ അവലിഥിയം പോളിമേര്‍ ബാറ്ററിയാണ് ഈമോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കകം ചാര്‍ജാവുന്ന സിടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ്സ് ചാര്‍ജിങ് സൗകര്യമുള്ള എംഫോണ്‍ 7 എസിനു 5.5 ഇഞ്ച് ഡിസ്പ്ലേ ഉള്ളപ്പോഴും ഭാരം വെറും 154 ഗ്രാംമാത്രമാണ്.

സ്‌ക്രീന്‍ ഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട്ഫിംഗര്‍ പ്രിന്റ്സെന്‍സര്‍ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത തലത്തിലുള്ള സ്മാര്‍ട ്ഫോണ്‍ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എംഫോണ്‍ 7 എസ് അെവതരിപ്പിക്കപ്പെടുന്നത്.

ഹൈബ്രിഡ്വോള്‍ട്ടിസിംസ്ലോട്ടോടുകൂടിമാറ്റ്ആന്‍ഡ്ഗ്ലോസിഫിനിഷിങ്ങിലുള്ളസ്മാര്‍ട്ട്റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ്ഗോള്‍ഡ്തുടങ്ങിയ 5 വ്യത്യസ്തനിറങ്ങളിലാണ് എംഫോണ്‍ 7 എസ് ഇറങ്ങുന്നത്.

പേരിലുള്ള7 എസ് (ഏഴുഎസുകള്‍) സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകതകളെത്തന്നെയാണ്. ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള (SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST), സമര്‍ത്ഥമായ (SMARTEST GESTURES), സുരക്ഷയോടുകൂടിയ (SECURED ACCESS) സ്മാര്‍ട്ഫോണ്‍ എന്ന് എംഫോണ്‍ 7നെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം എംഫോണ്‍ സ്വയം വികസിപ്പിച്ചെടുത്ത, മള്‍ട്ടിയൂസര്‍ മോഡിലുളള ങഡഛട എന്ന പുതിയ ഓപ്പറേറ്റിംഗ ്സിസ്റ്റം എംഫോണ്‍ 7ന്റെ പ്രൗഢികൂട്ടുന്നതായും കമ്പനി അവകാശപ്പെടുന്നു.

എംഫോണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOS\p വേള്‍ഡ ്മൊബൈല്‍കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടു കൂടി ലോകത്തിലെ സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാര്‍ട് ഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണെന്നും കമ്പനി പറയുന്നു.

ഇനിമുതല്‍ ആന്‍ഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പുതിയ സവിശേഷത. വരും വര്‍ഷങ്ങളില്‍ ഓരോന്നിലും ഏഴുവീതം എന്ന കണക്കില്‍ 2020 എത്തുമ്പോള്‍ മൊത്തം 26 പതിപ്പുകള്‍ കമ്പനി അവതരിപ്പിക്കും.

8GB വരെ വേഗത നല്‍കുന്നതും 512 ജിബി വരെയുള്ള സ്റ്റോറേജ് സപ്പോര്‍ട്ടു നല്‍കുന്നതും 26 എംപി ക്യാമറ വരെ ഉപയോഗിക്കാവുന്നതുമാണ് ഈവര്‍ഷത്തെ പതിപ്പുകള്‍. കൂടാതെ മുന്നിലും പിന്നിലും ഇരട്ടക്യാമറകളും ഈ പതിപ്പുകളില്‍ ലഭ്യമാണ്. കൂടാതെ ആന്‍ഡ്രൊയിഡുമായി പ്രവര്‍ത്തിക്കുന്ന യൂസര്‍ ഇന്റര്‍ഫേസും എംഫോണ്‍ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

സാംസംഗ്ടച്ച്വിസ്, എച്ടിസിസെന്‍സ്, സോണിഎക്സ്പീരിയ, എന്നീ യൂസര്‍ ഇന്റര്‍ഫേസുകളെപ്പോലെ എംഫോണും MU OS യൂസര്‍ ഇന്റര്‍ഫേസ് വഴി നിയന്ത്രിക്കാം. ഇന്ത്യയില്‍ നിലവില്‍ കണ്ടുവരുന്ന ചൈനീസ്ബ്രാന്‍ഡുകളുെട ലോഞ്ചര്‍ അപ്ലിക്കേഷനില്‍ നിന്നും വളരെ വ്യത്യസ്തമാണ് MU OS യൂസര്‍ ഇന്റര്‍ഫേസുകളുടെ പ്രവര്‍ത്തനം.

നിലവില്‍ ലഭ്യമായ ലോഞ്ചര്‍ അപ്ലിക്കേഷനുകള്‍ മറ്റു ആപ്പല്‍ക്കേഷനുകളിലോ റൂട്ടിലോ ഒരു വ്യത്യാസവും വരുത്തുന്നില്ല. എന്നാല്‍ MU O S യൂസര്‍ ഇന്റര്‍ഫേസ് ഒരു ഫോണിന്റെ മുഴുവന്‍ ഭാഗങ്ങളും മാറ്റിമറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെതന്നെ മികച്ചതുമായ ഇന്റര്‍ഫേസ് ആണ് എംഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

MU OS വളരെ കസ്റ്റമൈസിങ് ഓപ്ഷനുകള്‍ ഉള്ള ഒരു യൂസര്‍ ഇന്റര്‍ഫേസ് ആണ്. നിലവില്‍ ലഭ്യമാകുന്ന മറ്റു യൂസര്‍ ഇന്റര്‍ഫേസ് ഒന്നുകില്‍ ക്ലാസിക്ഹോം അല്ലെങ്കില്‍ മോഡല്‍ഹോം എന്നീ വിധത്തിലാണ് ഹോംസ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസര്‍ ഇന്റര്‍ഫേസ് ഉപഭോകതാവിനു ഇഷ്ടമുള്ളരീതിയില്‍ ഹോംസ്‌ക്രീന്‍ സെറ്റ ്ചെയ്യുവാന്‍ സാധിക്കുന്ന ഷേക്ക് ടു ചേഞ്ച് എന്നഓപ്ഷനോടുകൂടി ഉള്ളതാണ്.

അപ്പ്ലികേഷനുകള്‍ക്ക് വേണ്ടി മൂന്നു ഓപ്ഷനുകള്‍ ആണ് എംഫോണ്‍ നിലവില്‍ കൊണ്ടുവരുന്നത്. ആദ്യത്തെ ഫീച്ചര്‍, ഐഫോണിലെ പോലെ താഴെ നിന്നും മുകളിലേക്ക് വലിച്ചാല്‍ ഉണ്ടാകുന്ന അപ്ലിക്കേഷന്‍ ഡോക്ക്. സാധാരണയായി എല്ലാ സ്‌ക്രീനും കാണിക്കുക അപ്പ്ലിക്കേഷനുകള്‍ക്കൊപ്പം അതിനു താഴെയായി നിങ്ങള്‍ക്ക് വേണ്ടുന്ന മറ്റു അപ്പ്ലികേഷനുകള്‍ ക്രമീകരിക്കാന്‍ കഴിയും.

രണ്ടാമത്തെ ഫീച്ചര്‍, ഫോണിന്റെ വലത്തേ സൈഡില്‍ നിന്നും ഇടത്തോട്ടു സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട 6 പേരുടെ ക്വിക്ക്കാള്‍സെറ്റ് അപ്പ് ചെയ്യാന്‍ സാധിക്കും. റീസെന്റ് അപ്ലിക്കേഷന്‍ഡ്രൈവില്‍ താഴെ നിന്നും ഇടത്തെ വശത്തേക്ക് സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും കാണുവാന്‍ സാധിക്കും. കൂടാതെ ക്വിക്ക്ടച്ച് എന്നീ ഫീച്ചര്‍ കൂടി ഉള്ളതിനാല്‍ നിരന്തരം ആവശ്യമുള്ള 5 6 അപ്പ്ലിക്കേഷനുകള്‍ ഒരു ബട്ടനില്‍ ലഭിക്കുന്നതാണ്.

5.5 ഡിസ്പ്ലേയില്‍ വരുന്ന മോഡലുകളില്‍ സ്‌ക്രീനില്‍ ഇടതു സിഡിയില്‍നിന്നും ദ എന്ന് സ്ലൈഡ് ചെയ്താല്‍ ഫോണിന്റെ ഡിസ്പ്ലേ ചേര്‍ത്താവുന്ന മാജിക്ഡ്രോപ്പ് എന്ന ഫീച്ചറും MU OS ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ മറ്റു ഫോണുകളില്‍ ലഭ്യമല്ലാത്ത ലോങ്ങ് സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ ങഡ ഛടല്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ വഴി ഒരു വെബ്സൈറ്റിന്റെ ഫുള്‍ പേജ് വരെ സ്‌ക്രീന്‍ഷോട്ടായി ലഭിക്കും. നിലവില്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ നിന്ന് വ്യത്യസ്തമായ അപ്പ്ലികേഷന്‍ സ്റ്റൈല്‍ ആണ് ങഡ ഛട ലഭ്യമാക്കുക. ഫോണ്‍ അപ്ലിക്കേഷന്‍, റേഡിയോ റെക്കോര്‍ഡിങ്, ഫ്ലാഷ്ലീഗ് SOS, കാല്‍ക്കുലേറ്റര്‍ വിത്ത ്കണ്‍വെര്‍ട്ടര്‍, കലണ്ടര്‍, വെതര്‍, മാപ് തുടങ്ങിയവ മറ്റു ഫോണുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിന്റെ മനം കവരുന്ന നിരവധി മോഡലുകളാണ് എംഫോണിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ വിപണിയിലുള്ള മൂന്നുമോഡലുകളില്‍ ഫോട്ടാഅപ്ഡേഷനിലൂടെ പുതിയ ഒഎസിലേക്ക് മാറ്റും. കൂടാതെ ഈ മാസം 6 മോഡലുകളാണ് എംഫോണ്‍ പുറത്തിറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സ്പെക്കൂടിയ ഒരു മോഡലും ഈ മാസം അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുതമോഡലിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിവാകും..

റംസാന്‍ മണ്‍സൂണ്‍ കാലങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ച എംഫോണ്‍ എക്സ്ചേഞ്ച് ഓഫര്‍ ഇപ്പോഴും തുടരുകയാണ്. പ്രസ്തുത ഓഫര്‍ വഴി ഉപഭോക്താവിന് അവരുടെ പഴയ ഫോണിന് മികച്ച വിലയും കൂടാതെ എംഫോണ്‍ നല്‍കുന്ന 5000 രൂപ കിഴിവും ലഭിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. മലയാളത്തിന്റെ സ്വന്തം ഫോണ്‍ എന്ന നിലയില്‍ മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന് പുതിയമോഡലുകളും വമ്പന്‍ ഓഫറുകളും വരുംദിവസങ്ങളില്‍ കമ്പനി പ്രഖ്യാപിക്കും.

Advertisement