ബജ്‌രംഗ് ദളില്‍ നിന്നും വി.എച്ച്.പിയില്‍ നിന്നും പൊലീസ് സംരക്ഷണം തേടി മധ്യപ്രദേശിലെ ക്രിസ്ത്യന്‍ സ്‌കൂള്‍
national news
ബജ്‌രംഗ് ദളില്‍ നിന്നും വി.എച്ച്.പിയില്‍ നിന്നും പൊലീസ് സംരക്ഷണം തേടി മധ്യപ്രദേശിലെ ക്രിസ്ത്യന്‍ സ്‌കൂള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th October 2021, 8:25 am

ഭോപ്പാല്‍: ബജ്‌രംഗ് ദളില്‍ നിന്നും വി.എച്ച്.പിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശിലെ സീറോ മലബാര്‍ സഭ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍.

മധ്യപ്രദേശിലെ സത്‌നയില്‍ സിറോ മലബാര്‍ രൂപതയുടെ സ്‌കൂളില്‍ സരസ്വതീ വിഗ്രഹം സ്ഥാപിക്കണമെന്ന് വി.എച്ച്.പിയും ബജ്രംഗ് ദളും ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്.

സ്‌കൂള്‍ നിര്‍മിച്ചത് സരസ്വതി വിഗ്രഹമുണ്ടായിരുന്നിടത്താണെന്നാണ് പറഞ്ഞായിരുന്നു ഹിന്ദുത്വസംഘടനകളുടെ ഭീഷണി. സ്‌കൂളില്‍ 15 ദിവസത്തിനകം വിഗ്രഹം സ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും സംഘനകളുടെ ഭീഷണിപ്പെടുത്തിയിരുന്നു. വി.എച്ച്.പിയുടേയും ബജ്രംഗ് ദളിന്റേയും 30 ഓളം വരുന്ന പ്രവര്‍ത്തകര്‍ ഫാ. അഗസ്റ്റിന്‍ ചിറ്റുപറമ്പിലിനെ നേരിട്ട് കണ്ടാണ് ഇക്കാര്യമാവശ്യപ്പെട്ടത്.

എന്നാല്‍, ജ്യോതി ക്രൈസ്റ്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അഗസ്റ്റിന്‍ ചിറ്റുപറമ്പില്‍ വി.എച്ച്.പിയുടേയും ബജ്‌രംഗ് ദളിന്റെയും വാദങ്ങള്‍ നിഷേധിച്ചു. അത്തരത്തിലൊരു വിഗ്രഹം നീക്കം ചെയ്തതായി സ്ഥിരീകരണമില്ലെന്ന് എസ്.പി ധരംവീര്‍ യാദവും പറഞ്ഞു.

താന്‍ 20 വര്‍ഷമായി സ്‌കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണെന്നും വി.എച്ച്.പിക്കാരുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഫാ. അഗസ്റ്റിന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: MP school run by church writes to police over VHP, Bajrang Dal ‘threat’