എഡിറ്റര്‍
എഡിറ്റര്‍
റയല്‍ വിട്ട് മൗറിഞ്ഞോ വീണ്ടും ചെല്‍സിയില്‍
എഡിറ്റര്‍
Wednesday 12th June 2013 1:04pm

jose-mourinho

ലണ്ടന്‍:  റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് രാജി വെച്ച് ജോസ് മൗറിഞ്ഞോ ചെല്‍സിയുടെ പരിശീലകനായി തിരികെയെത്തി.

വളരെ സന്തോഷത്തോടെയും, സമാധാനത്തോടെയുമാണ് താന്‍ ചെല്‍സിയിലേക്ക് മടങ്ങിയെത്തിയതെന്ന് മൗറിഞ്ഞോ അറിയിച്ചു.

Ads By Google

റയല്‍ മാഡ്രിഡിന്റെ പരീശീലകനായി അധിക നാള്‍ തുടരാനാവില്ലെന്ന് മൗറിഞ്ഞോ നേരത്തെ അറിയിച്ചിരുന്നു.  ഇവിടെ പലരും എന്നെ വെറുക്കുന്നെന്നും , ചെല്‍സിയിലേക്കുള്ള മടങ്ങിപ്പോക്ക് ഉടനുണ്ടാവുമെന്നും മൗറിഞ്ഞോ നേരത്തൈ തന്റെ  നിലപാട് വ്യക്തമാക്കിയിരുന്നു.

തന്നെ സ്‌നേഹിക്കുന്ന ക്ലബ്ബുകളും ആരാധകരും വേറെയുണ്ടെന്നും സ്‌പെയിനില്‍ തനിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും മൗറിഞ്ഞോ അറിയിച്ചു.

യുവേഫാ ചാംപ്യന്‍സ് ലീഗില്‍  ഡോര്‍ട്ട്മുണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയത് മൗറിഞ്ഞോയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പുറമെ 2002നു ശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ റയലിന് സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് മൂന്നുവര്‍ഷം മുമ്പ് ക്ലബ് പ്രസിഡന്റ് ഫോറന്റീനോ പെരസ് പ്രത്യേക താല്‍പര്യമെടുത്ത് മൗറിഞ്ഞോയെ റയലിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു തവണയും സെമിയില്‍ തോറ്റത് റയലിനു തിരിച്ചടിയായി. സ്‌പെയിനിലെ മാധ്യമങ്ങള്‍ തന്റെ നേട്ടത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നുവെന്ന് മൗറിഞ്ഞോ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

2016 വരെ റയലുമായി കരാറുണ്ടെങ്കിലും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയിലേക്കു തന്നെ മടങ്ങാനുള്ള മൗറിഞ്ഞോയുടെ തീരുമാനത്തെ ചെല്‍സി ടീമംഗങ്ങള്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ മടങ്ങി വരവ് ചെല്‍സിക്ക് പുത്തനുണര്‍വുണ്ടാക്കുമെന്നും ടീമംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Advertisement