നി​യ​മം ലം​ഘി​ച്ചാ​ൽ പോ​ക്ക​റ്റ് കാ​ലി​യാ​കും..​ജാ​ഗ്ര​തൈ..
DWheel
നി​യ​മം ലം​ഘി​ച്ചാ​ൽ പോ​ക്ക​റ്റ് കാ​ലി​യാ​കും..​ജാ​ഗ്ര​തൈ..
ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 6:03 pm

 

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യി​ൽ വ​ൻ വ​ർ​ധ​ന​വ്.​മ​ദ്യ​പി​ച്ച് വാ​ങ്ങ​ന​മോ​ടി​ച്ച് പി​ടി​ക്ക​പ്പെ​ട്ടാ​ൽ 2,000 രൂ​പ പി​ഴ ഒ​ടു​ക്കേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി മു​ത​ൽ 10,000 രൂ​പ ന​ൽ​കേ​ണ്ടി വ​രും.​അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ചാ​ൽ 5,000 രൂ​പ ന​ൽ​ക​ണം.​എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു മേ​ലു​ള്ള പി​ഴ​യും ഉ​യ​ർ​ത്തു​ന്ന​താ​ണ് ജൂ​ലൈ 31ന് ​രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ൽ.

ചു​രു​ങ്ങി​യ പി​ഴ 100ൽ ​നി​ന്ന് 500 രൂ​പ​യാ​യി ഉ​യ​രും. രാ​ഷ്ട്ര​പ​തി കൂ​ടി ഒ​പ്പി​ട്ട് ക​ഴി​ഞ്ഞാ​ൽ ഇ​ത് നി​യ​മ​മാ​കും.10,000 രൂ​പ​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കാ​വു​ന്ന പ​ര​മാ​വ​ധി പി​ഴ. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ക്കു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ല്‍ക്കു​ന്ന​വ​ര്‍ക്ക് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ കൂ​ടി ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ് ബി​ല്ല്.

ട്രാ​ഫി​ക് സി​ഗ്ന​ൽ ലം​ഘി​ച്ചാ​ലും മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ലും 5000 രൂ​പ പി​ഴ​യും ഒ​രു വ‌‌‌​ർ​ഷം വ​രെ ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ക്ക​ണം. ഹെ​ൽ​മ​റ്റി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ 1000 രൂ​പ പി​ഴ​യ്ക്ക് പു​റ​മേ മൂ​ന്ന് മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും.

അ​മി​ത വേ​ഗ​ത : ചെ​റു വാ​ഹ​ന​ങ്ങ​ൾ​ക്ക് 1,000 രൂ​പ, വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് 2,000 രൂ​പ
ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ചാ​ൽ : 5,000 രൂ​പ
സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ : 1,000 രൂ​പ പി​ഴ
ഓ​വ​ർ​ലോ​ഡിം​ഗ് : 2,000 രൂ​പ പി​ഴ, 3 മാ​സ​ത്തേ​ക്ക് ലൈ​ൻ​സ് റ​ദ്ദാ​ക്കും
ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്താ​ൽ: 500 രൂ​പ
ആം​ബു​ല​ൻ​സു​ക​ൾ​ക്കും എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ഴി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ: 10,000 രൂ​പ