കാ​ർ ക​ഴു​കി മു​ടി​യും വെ​ട്ടി ചാ​യ​യും കു​ടി​ച്ച് മ​ട​ങ്ങാം..​
എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ
DWheel
കാ​ർ ക​ഴു​കി മു​ടി​യും വെ​ട്ടി ചാ​യ​യും കു​ടി​ച്ച് മ​ട​ങ്ങാം..​ എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ
ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2019, 3:53 pm

 

മോ​ട്ടോ-​സ്പാ ആ​ശ​യ​ത്തി​ന് കേ​ര​ള​ത്തി​ൽ പ്രി​യ​മേ​റു​ന്നു.​കാ​ർ സ​ർ​വീ​സിം​ഗും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റും ഒ​പ്പം ജ്യൂ​സ് പാ​ർ​ല​റും ഒ​റ്റ​ക്കു​ട​ക്കീ​ഴി​ൽ സം​ഗ​മി​ക്കു​ന്ന ആ​ശ​യ​മാ​ണ് മോ​ട്ടോ -സ്പാ -​ക​ഫേ.

കാ​റി​ന്‍റെ സ​ർ​വീ​സിം​ഗി​നെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​വി​ന് സ​ർ​വീ​സ് പൂ​ർ​ത്തി​യാ​കു​ന്ന സ​മ​യം കൊ​ണ്ട് സ​ർ​വീ​സിം​ഗ് സെ​ന്‍റ​റി​ലെ കി​ടി​ലൻ സ്പാ​യി​ൽ മു​ടി​വെ​ട്ടു​ക​യോ ഫേ​ഷ്യ​ൽ ചെ​യ്യു​ക​യോ ആ​വാം.​കാ​റെ​ടു​ക്കും മു​മ്പ് ഒ​രു ചാ​ട കു​ടി​ക്ക​ണ​മെ​ങ്കി​ലും മ​റ്റെ​ങ്ങും പോ​കേ​ണ്ട​തി​ല്ല.​അ​ത്യാ​ധു​നി​ക കോ​ഫി മേ​ക്ക​റു​ക​ളു​മാ​യി ക​ഫേ​യും ഇ​തേ സ​ർ​വീ​സ് സെ​ന്‍റ​റി​ലു​ണ്ടാ​കും.​രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മോ​ട്ടോ സ്പാ​ക​ൾ മു​ള​ച്ചു പൊ​ങ്ങു​ക​യാ​ണ്.​മെ​ട്രോ ന​ഗ​രി​ക​ൾ​ക്കൊ​പ്പം ആ​ല​പ്പു​ഴ പോ​ലു​ള്ള ചെ​റു പ​ട്ട​ണ​ങ്ങ​ളി​ലും ഇ​വ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.​ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ കാ​റ്റ്സ് എ​ന്ന് മോ​ട്ടോ സ്പാ ​ന​ൽ​കു​ന്ന​ത് ഫൈ​ഫ് സ്റ്റാ​ർ സൗ​ക​ര്യ​ങ്ങ​ളാ​ണ്.​സു​ഹൃ​ത്തു​ക്ക​ളാ​യ ഖൈ​സ്,അ​ൻ​സി​ൽ,സ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ഈ ​ആ​ശ​യം ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

കാ​ർ വാ​ഷിം​ഗ്,പോ​ളി​ഷിം​ഗ്,ഡീ​റ്റൈ​ലിം​ഗ്,സെ​റാ​മി​ക് കോ​ട്ടിം​ഗ്,ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗ് തു​ട​ങ്ങി​യ​വ മോ​ട്ടോ​ർ സെ​ക്ഷ​നി​ൽ ന​ട​ക്കും.​വാ​ഹ​ന​ത്തി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ് ക്ലി​യ​റിം​ഗി​നാ​യി ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷു​റ​ൻ​സ് പോ​ർ​ട്ട​ലു​മു​ണ്ടി​വി​ടെ.

സ്പാ ​എ​ന്നാ​ൽ ത​ട്ടി​ക്കൂ​ട്ട് ബ്യൂ​ട്ടി​പാ​ർ​ല​റാ​ണെ​ന്ന് ക​രു​ത​രു​ത് .ആ​ൺ​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും വ​രാ​വു​ന്ന അ​ത്യാ​ധു​നി​ക യൂ​ണി​സെ​ക്സ് സ്പാ. ​യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യ ടാ​റ്റൂ​വിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ.​കോ​ഫി​ഷോ​പ്പാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.​കോ​ഫി ഷോ​പ്പി​ന്‍റെ ഇ​ന്‍റീ​രി​യ​റി​നാ​കെ മോ​ട്ടോ​ർ ട​ച്ച്.​കോ​ഫി ടേ​ബി​ളാ​യി സാ​ക്ഷാ​ൽ അം​ബാ​സി​ഡ​ർ കാ​ർ.​മോ​ട്ടോ-​സ്പാ-​ക​ഫേ​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ​റ​യാ​ൻ ഒ​ന്നേ​യു​ള്ളൂ…​സം​ഭ​വം കി​ടു​വാ​ണ്.