എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ മൂന്ന് ശതമാനം വിവാഹബന്ധങ്ങളും വേര്‍പിരിയുന്നത് അമ്മായിയമ്മ കാരണമെന്ന് പഠനം
എഡിറ്റര്‍
Sunday 2nd October 2016 3:35pm

divorce-01

ജിദ്ദ: ദാമ്പത്യപ്രശ്‌നങ്ങളില്‍ 50 ശതമാനം പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള കലഹങ്ങളില്‍ നിന്നാണെന്ന് പഠനം. ഇതില്‍ തന്നെ മൂന്ന് ശതമാനം വിവാഹബന്ധങ്ങളും വേര്‍പിരിയുന്നത് അമ്മായിയമ്മയെ ചൊല്ലിയാണെന്നും പഠനം വ്യക്തമാക്കുന്നു.

കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ലക്ചററായ ഖൊലൗഡ് നാസറാണ് പഠനം നടത്തിയത്. 40 ശതമാനം അമ്മായിയമ്മമാരും മരുമകളോട് അസൂയ ഉള്ളവരായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

വിവാഹത്തിന്റെ ആദ്യ അഞ്ച് വര്‍ഷക്കാലമാണ് ഇത്തരത്തിലുള്ള അസൂയ ഏറ്റവും കൂടുതലായി ഉണ്ടാവുക. തന്നേക്കാള്‍ സുന്ദരിയും പ്രായം കുറഞ്ഞവളുമായ മരുമകള്‍ വരുന്നതോടെ തന്റെ മകനെ തന്നില്‍ നിന്നും അവള്‍ അകറ്റുമെന്ന വ്യാധിയും അമ്മായിയമ്മമാര്‍ക്ക് ഉണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

ഇത്തരം അസൂയയ്ക്ക് പിന്നില്‍ മനശാസ്ത്രപരമായ ചില കാര്യങ്ങളുണ്ടെന്നും നാസര്‍ പഠനത്തില്‍ പറയുന്നു. പുതുതായി ഒരു കുടുംബം ഉണ്ടാകുമ്പോള്‍ മകന്റെ ശ്രദ്ധ അതിലേക്ക് മാത്രം തിരിയുമെന്നും തന്നെ ശ്രദ്ധിക്കാനോ പരിചരിക്കാനോ ആരും ഇല്ലെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ഇതില്‍ നിന്നാണ് പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നത്.

ഇത്തരത്തില്‍ നിരവധി കേസുകള്‍ കോടതികളില്‍ വരാറുണ്ടെന്ന് അഭിഭാഷകനായ അഹമ്മദ് അല്‍ ജിതൈലിയും പറയുന്നു.

Advertisement