എഡിറ്റര്‍
എഡിറ്റര്‍
ഷെറിന്‍ മാത്യൂസിന്റെ മരണം വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍
എഡിറ്റര്‍
Friday 17th November 2017 7:31am

 

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപകടപെടുത്തിയെന്ന കുറ്റത്തിനാണ് സിനി മാത്യൂസിനെ അറസ്റ്റ് ചെയ്തത്.


Also Read: മുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിനായി ആശുപത്രി ഒഴിപ്പിക്കല്‍; അണുബാധയെത്തുടര്‍ന്ന് മലയാളി കായിക താരം മരിച്ചു


നേരത്തെ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ഉപേക്ഷിച്ചത് മരണത്തിന് ഇടയാക്കി എന്ന കുറ്റത്തിനാണ് വളര്‍ത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റു ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ ഏഴിനായിരുന്നു ടെക്സാസിലെ വീട്ടില്‍ നിന്നും മൂന്നരവയസുകാരിയായ ഷെറിന്‍ മാത്യൂസിനെ കാണാതാകുന്നത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.


Dont Miss: ഇസ്രായേല്‍ സൈനിക മേധാവിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് സൗദി പത്രം; ഇറാനെതിരെ സഹകരിക്കാന്‍ തയ്യാറെന്ന് സൈനികമേധാവി


പാല്‍കുടിക്കാത്തതിന് ശിക്ഷയായി കുട്ടിയെ വീടിന് പുറത്തു നിര്‍ത്തിയെന്നും തുടര്‍ന്ന് കാണാതാകുകയായിരുന്നുവെന്നുമാണ് വെസ്ലി പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടിയുടെ മൃതദേഹം സമീപത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

മൃതദേഹം കണ്ടെത്തിയതിന് ശേഷം പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

Advertisement