എഡിറ്റര്‍
എഡിറ്റര്‍
ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പണമില്ല; ആന്ധ്രയില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്നു
എഡിറ്റര്‍
Sunday 27th August 2017 10:28pm

ആന്ധ്ര പ്രദേശ്: ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പണമില്ലാത്തതിനാല്‍ രോഗിയായ പിഞ്ചു കുഞ്ഞിനെ അമ്മ കൊന്നു.
ആന്ധ്രയിലെ കഡപ്പ ജില്ലയിലെ അമൃതാനഗറിലെ ഷെയ്ക്ക് ഗെയ്ബുഷ, ഫാത്തിമ ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള റുഖിയയെ ആണ് മാതാവ് ഫാത്തിമ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പണമില്ലാത്തതിനാല്‍ വധിച്ചത്.

കൂലി വേലക്കാരായ ഗെയ്ബുഷയുടെയും ഫാത്തിമയുടെയും മൂന്നാമത്തെ കുഞ്ഞായിരുന്നു റൂഖിയ. ജനിച്ചപ്പോഴെ രോഗിയായിരുന്നു.
പട്ടണത്തില്‍ നിരവധി ആശുപത്രികളില്‍ കുഞ്ഞിനെയും കൊണ്ടുപോയെങ്കിലും അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. കുട്ടിയെ മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഗെയ്ബുഷയുടെ സാമ്പത്തികാവസ്ഥ അനുവദിച്ചിരുന്നില്ല.


Also read പെണ്‍കുട്ടികളുടെ ചേലാകര്‍മം നടത്തിയ സ്ഥാപനം യൂത്ത് ലീഗുകാര്‍ പൂട്ടിച്ചു


തുടര്‍ന്ന് വെള്ളിയാഴ്ച ഗെയ്ബുഷ പള്ളിയില്‍ പോയ സമയത്ത് ഫാത്തിമ കുഞ്ഞിനെ വധിക്കുകയായിരുന്നു. തിരിച്ചെത്തിയ ഗെയ്ബുഷയോട് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കരയുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഫാത്തിമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ ചോദ്യം ചെയ്‌തെങ്കിലും തുമ്പുണ്ടായില്ല. തുടര്‍ന്ന് പെലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു.

Advertisement